വിമതര്‍ക്ക് തിരിച്ചടി: എല്ലാം സ്പീകര്‍ക്ക് തീരുമാനിക്കാമെന്ന് സുപ്രിം കോടതി

രാജിയിലും അയോഗ്യതയിലും ഇടപ്പെടാനാകില്ലെന്നും കോടതി അറിയിച്ചു.

വിമതര്‍ക്ക് തിരിച്ചടി: എല്ലാം സ്പീകര്‍ക്ക് തീരുമാനിക്കാമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിമത എം.എല്‍.എമാര്‍ക്ക് സുപ്രിം കോടതിയില്‍ തിരിച്ചടി. സ്പീക്കറുടെ തീരുമാനത്തില്‍ ഇടപ്പെടാനാകില്ലെന്ന് സുപ്രിം കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

സ്പീക്കര്‍ ഏങ്ങനെ തീരുമാനമെടുക്കണമെന്ന് കോടതിക്ക് നിര്‍ദ്ദശിക്കാനാകില്ല.രാജിയിലും അയോഗ്യതയിലും ഇടപ്പെടാനാകില്ലെന്നും കോടതി അറിയിച്ചു.

സ്പീക്കര്‍ രാജി സ്വീകരിക്കാന്‍ തയ്യാറാകാത്തതിനെതിരെയാണ് 15 വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.തങ്ങളുടെ രാജി സ്പീക്കര്‍ ഉടന്‍ സ്വീകരിക്കണം, നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് തങ്ങളെ നിര്‍ബന്ധിക്കാന്‍ അവര്‍ക്ക് ആകില്ലെന്നും കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ സുപ്രിംകോടതിയില്‍ അറിയിച്ചിരുന്നു. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയാണ് വിമതര്‍ക്കായി കോടതിയില്‍ ഹാജരായത്.

Read More >>