സുപ്രീം കോടതിയില്‍ നാല് ജഡ്ജിമാര്‍; ജസ്റ്റിസ് ലോയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് അഭിപ്രയപ്പെട്ട ജഡ്ജിയും പട്ടികയില്‍

ഇതോടെ സുപ്രീംകോടതിയില്‍ ആവശ്യമുള്ള 31 ജഡ്ജിമാരുടെ എണ്ണം തികയും.

സുപ്രീം കോടതിയില്‍ നാല് ജഡ്ജിമാര്‍;  ജസ്റ്റിസ് ലോയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് അഭിപ്രയപ്പെട്ട ജഡ്ജിയും പട്ടികയില്‍

സുപ്രീം കോടതിയില്‍ പുതിയ നാല് ജഡ്ജിമാരെ കൂടെ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, സൂര്യ കാന്ത്, അനിരുദ്ധ ബോസ്, എ.എസ്. ബൊപ്പണ്ണ എന്നിവരുടെ പേരുകളാണ് കേന്ദ്രം അംഗീകിിച്ചത്. ഇതോടെ സുപ്രീംകോടതിയില്‍ ആവശ്യമുള്ള 31 ജഡ്ജിമാരുടെ എണ്ണം തികയും.

കൊളീജിയം ശുപാര്‍ശ ചെയ്ത് രണ്ടാഴ്ച തികഞ്ഞപ്പോഴെക്കുമാണ് ജഡ്ജിമാരെ നിയമിച്ചത്. ഒമ്പതു വര്‍ഷത്തിനുശേഷം ഒരു ദളിത് ജഡ്ജി സുപ്രീം കോടതിയില്‍ എത്തുന്നു എന്ന പ്രത്യേകത ബി.ആര്‍ ഗവായുടെ നിയമനത്തിനുണ്ട്. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരൂഹതകളൊന്നുമില്ലെന്ന പ്രസ്താവന നടത്തിയതിലൂടെയാണ് ഗവായ് ശ്രദ്ധേയനായത്. ബി.ജെ.പിക്കെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ ഏറ്റവും വലിയ ആരോപണങ്ങളിലൊന്നായ ലോയയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന നിലപാടെടുത്ത ഗവായ് കേന്ദ്രസര്‍ക്കാരിന് ഏറെ പ്രിയങ്കരനാണെന്നാണു വിലയിരുത്തപ്പെടുന്നത്.

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ തീരുമാനം റദ്ദാക്കിയ ജസ്റ്റിസ് കെ.എം ജോസഫിന്റെ പേര് ര് കൊളീജിയം ശുപാര്‍ശ ചെയ്തപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ മടക്കിയിരുന്നു.

Read More >>