ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണ പരാതി; ഗൂഢാലോചന അന്വേഷിക്കും- സുപ്രീംകോടതി

ചീഫ് ജസ്റ്റിനെ ലൈംഗിക പീഡന ആരോപണത്തില്‍ കുടുക്കാനായി വലിയ ഗൂഢാലോചന നടന്നതായി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച അഭിഭാഷകന്‍ ഉത്സവ് ബെയിന്‍സ് ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണ പരാതി;   ഗൂഢാലോചന അന്വേഷിക്കും- സുപ്രീംകോടതി

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരെ ഉയര്‍ന്ന ലൈംഗികാരോപണ പരാതിയുലെ ഗൂഢാലോചന അന്വേഷിക്കുമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. വിശദമായ അന്വേഷണം വേണമെന്നും കോടതിക്ക് കണ്ണുംപൂട്ടി ഇരിക്കാനാവില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. സംഭവത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്തണമെന്നും ജസ്റ്റിസ് മിശ്ര ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസിന് എതിരായ ആക്ഷേപമല്ല ചീഫ് ജസ്റ്റിസിന് എതിരായ ഗൂഢാലോചനയാണ് ബഞ്ച് പരിഗണിക്കുന്നതെന്ന് ജസ്റ്റിസ് നരിമാന്‍ പറഞ്ഞു. മുന്‍ വിധിയോടെ അന്വേഷണം പാടില്ലെന്ന് ഇന്ദിര ജയ്‌സിംഗ് ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിനെ ലൈംഗിക പീഡന ആരോപണത്തില്‍ കുടുക്കാനായി വലിയ ഗൂഢാലോചന നടന്നതായി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച അഭിഭാഷകന്‍ ഉത്സവ് ബെയിന്‍സ് ചൂണ്ടിക്കാട്ടി. കോര്‍പറേറ്റുകളുടെ ഗൂഢാലോചനയാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് തെളിവായുള്ള രേഖകള്‍ ഉത്സവ് ബെയിന്‍സ് കൈമാറി. എന്നാല്‍, പുതിയ സത്യവാങ്മൂലം നല്‍കാന്‍ ബെയിന്‍സിനോട് കോടതി ആവശ്യപ്പെട്ടു. തെളിവില്ലാതെ എങ്ങനെ ഗുരുതര ആരോപണം ഉന്നയിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു. പകുതി കാര്യങ്ങള്‍ മാത്രമാണ് അഭിഭാഷകന്‍ പറയുന്നത്. കുറച്ചു രേഖകള്‍ കൈമാറുന്നുവെന്നും എ.ജി ചൂണ്ടിക്കാട്ടി.

എ.ജിയുടെ പരാമര്‍ശത്തിന് പിന്നാലെ കോടതിയില്‍ നിന്ന് ഇറങ്ങിപ്പോകുന്നുവെന്ന് ഉത്സവ് ബെയിന്‍സ് വ്യക്തമാക്കി. തുടര്‍ന്ന് കോടതി മുറിക്കുള്ളില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ശ്രമിച്ച ബെയിന്‍സിനെ ബെഞ്ച് തിരികെ വിളിക്കുകയായിരുന്നു. കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മൂന്നംഗ ബെഞ്ച് മാറ്റി.

Read More >>