എസ്.പി-ബി.എസ്.പി സഖ്യത്തിന് പിന്തുണയറിയിച്ച് തേജസ്വി യാദവ്

കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള ഒരു സഖ്യം ഭാവിയില്‍ ദേശീയ തലത്തില്‍ രൂപം കൊള്ളേണ്ട കൂട്ടായ്മയക്കെതിരാണെന്നും അതു കൊണ്ടു തന്നെ ഈ തീരുമാനം നല്ലതല്ലെന്നും മുതിര്‍ന്ന ആര്‍.ജെ.ഡി നേതാവ് രഘുവംശപ്രസാദ് സിംഗ് പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

എസ്.പി-ബി.എസ്.പി സഖ്യത്തിന് പിന്തുണയറിയിച്ച് തേജസ്വി യാദവ്

ലക്‌നൗ: യുപിയിൽ എസ്.പി-ബി.എസ്.പി സഖ്യത്തിന് പിന്തുണയറിയിച്ച് ആർ.​ജെ.ഡി നേതാവ്​ തേജസ്വി യാദവ്​ ബി.എസ്​.പി അധ്യക്ഷ മായാവതിയുമായി കൂടിക്കാഴ്​ച നടത്തി. യു.പിയിലും ബിഹാറിലും ബി.ജെ.പി നിലംപരിശാകുമെന്ന്​ കൂടിക്കാഴ്​ചക്ക്​ ശേഷം തേജസ്വിയാദവ്​ പറഞ്ഞു.

അംബേദ്ക്കറുണ്ടാക്കിയ ഭരണഘടനയെ തകര്‍ത്ത് ബി.ജെ.പി രാജ്യത്ത് 'നാഗ്പൂര്‍ നിയമങ്ങള്‍' നടപ്പിലാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് എസ്.പി-ബി.എസ്.പി സഖ്യമുണ്ടാക്കിയിരിക്കുന്നത്. ജനങ്ങള്‍ ഈ മുന്നണിയെ സ്വാഗതം ചെയ്തിരിക്കുകയാണ്. സംസ്ഥാനത്ത് ബി.ജെ.പിയ്ക്ക് ഒറ്റ സീറ്റു പോലും ലഭിക്കില്ലെന്നും തേജസ്വി യാദവ് പറഞ്ഞു.

ബിഹാറിലേതു പോലെ മറ്റ്​ സംസ്​ഥാനങ്ങളിലും പ്രദേശിക പാർട്ടികൾ ചേർന്ന് ബിജെപിയെ പരാജയപ്പെടുത്തണമെന്ന് തൻെറ പിതാവ് ലാലു പ്രസാദ് യാദവ് അഭിപ്രായപ്പെട്ടതായി തേജസ്വി യാദവ് പറഞ്ഞു. അതേസമയം സഖ്യത്തില്‍ നിന്നും കോണ്‍ഗ്രസിനെ ഒഴിവാക്കിയതില്‍ ചില ആര്‍.ജെ.ഡി നേതാക്കള്‍ക്ക് വിയോജിപ്പുണ്ട്.

കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള ഒരു സഖ്യം ഭാവിയില്‍ ദേശീയ തലത്തില്‍ രൂപം കൊള്ളേണ്ട കൂട്ടായ്മയക്കെതിരാണെന്നും അതു കൊണ്ടു തന്നെ ഈ തീരുമാനം നല്ലതല്ലെന്നും മുതിര്‍ന്ന ആര്‍.ജെ.ഡി നേതാവ് രഘുവംശപ്രസാദ് സിംഗ് പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ബീഹാറില്‍ മഹാഗഡ്ബന്ധന്റെ ഭാഗമായിരുന്ന ആര്‍.ജെ.ഡിയും ജെ.ഡി.യുവും ചേര്‍ന്നാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തിയിരുന്നത്. നിതീഷ് കുമാര്‍ പിന്നീട് സഖ്യം ഉപേക്ഷിച്ച് ബി.ജെ.പിയ്‌ക്കൊപ്പം സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

Read More >>