സഖ്യം തെരഞ്ഞെടുക്കാന്‍ പാര്‍ട്ടികള്‍ക്ക് അവകാശമുണ്ട്: രാഹുല്‍ ഗാന്ധി

ദുബൈ: ലോകസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ശക്തമായി പോരാടുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സമാജ്‌വാദി പാര്‍ട്ടി - ബി.എസ്.പി സഖ്യം...

സഖ്യം തെരഞ്ഞെടുക്കാന്‍ പാര്‍ട്ടികള്‍ക്ക് അവകാശമുണ്ട്: രാഹുല്‍ ഗാന്ധി

ദുബൈ: ലോകസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ശക്തമായി പോരാടുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സമാജ്‌വാദി പാര്‍ട്ടി - ബി.എസ്.പി സഖ്യം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

സഖ്യത്തെ ബഹുമാനിക്കുന്നു, സഖ്യം തെരഞ്ഞെടുക്കാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് അവകാശമുണ്ട്. ബി.എസ്.പി -എസ്.പി സഖ്യം വരുമ്പോള്‍ എങ്ങനെയാണ് യു.പിയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നത് മാത്രമാണ് കോണ്‍ഗ്രസിന്റെ ചിന്ത. വലിയ വാഗ്ദനങ്ങളാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും കോണ്‍ഗ്രസിന്റെ പരമാവധി ശക്തി ഉപയോഗിച്ച് പോരാടുമെന്നും രാഹുല്‍ ദുബൈയില്‍ പറഞ്ഞു.

ശനിയാഴ്ചയാണ് സഖ്യം സംബന്ധിച്ച് മായാവതിയും അഖിലേഖ് യാദവും പ്രഖ്യാപനം നടത്തിയത്. ഇരു പാര്‍ട്ടികളും 38 വീതം സീറ്റുകളില്‍ മത്സരിക്കുകയും റായബലേറിയും അമേഠിയിലും രാഹുലിനും സോണിയയ്ക്കുമെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്നുമാണ് സഖ്യത്തിന്റെ തീരുമാനം.

Read More >>