പുറത്താക്കൽ ബാലിശമായ ആരോപണത്തെ തുടർന്ന്: അലോക് വർമ

ചീ​ഫ്​ വി​ജി​ല​ൻ​സ്​ ക​മീ​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ട് പ്രകാരം അ​ഴി​മ​തി​യും ഗു​രു​ത​ര കൃ​ത്യ​വി​ലോ​പ​വു​മ​ട​ക്കം എ​ട്ട്​ ആരോ​പ​ണ​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ വ​ർ​മ​യെ പു​റ​ത്താ​ക്കി​യ​ത്.

പുറത്താക്കൽ ബാലിശമായ ആരോപണത്തെ തുടർന്ന്: അലോക് വർമ

ന്യൂഡൽഹി: സിബിഐയെ തകര്‍ക്കാനുളള ശ്രമങ്ങള്‍ക്കിടെ സ്ഥാപനത്തിന്റെ ധാർമികത ഉയര്‍ത്തിപ്പിടിക്കാനാണ് താൻ ശ്രമിച്ചതെന്ന് മുൻ ഡയറക്ടർ അലോക് വർമ. ഡയറക്​ടർ സ്​ഥാനത്തു നിന്ന്​ തന്നെ മാറ്റിയത്​ ബാലിശമായ ആരോപണത്തെ അടിസ്​ഥാനമാക്കിയാണ്. തന്നോട് ശത്രുതയുളള ഒരാളുടെ കെട്ടിച്ചമച്ച ആരോപണത്തിന്റെ പേരില്‍ തനിക്കെതിരെ നടപടി എടുത്തത് ദുഖകരമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസിയായ സിബിഐക്ക് ബാഹ്യ സമ്മർദ്ദമില്ലാതെ പ്രവർത്തിക്കാൻ ആകണം. ഏജൻസിയുടെ പ്രവർത്തന സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കപ്പെടണം. 2018 ഒക്​ടോബർ 23 ലെ കേന്ദ്രസർക്കാർ, സിവിസി ഉത്തരവുകൾ അധികാരപരിധി കടന്നിട്ടുള്ളവയായിരുന്നുവെന്നും അലോക് വർമ പറഞ്ഞു.

സുപ്രിം കോടതി വിധി പ്രകാരം സി​ബിഐ ഡയറക്​ടറായി ചുമതലയേറ്റ്​ ഉന്നതാധികാര സമിതി മണിക്കൂറുകൾക്കുള്ളിൽ പുറത്താക്കിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാ​ഴാ​ഴ്​​ച ​യോ​ഗം ചേ​ർ​ന്ന സ​മി​തി ര​ണ്ട​ര മ​ണി​ക്കൂ​ർ ച​ർ​ച്ച​ക്കു​ശേ​ഷ​മാ​ണ് ​ നി​ർ​ണാ​യ​ക തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഡ​യ​റ​ക്​​ട​റു​ടെ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല എം ​നാ​ഗേ​ശ്വ​ര റാ​വു​വി​ന്​ ത​ന്നെ വീണ്ടും ന​ൽ​കി.

പ്രധാനമന്ത്രി നരേന്ദ്ര മോ​ദി​, ചീ​ഫ് ജ​സ്​​റ്റി​സ് ര​ഞ്​​ജ​ൻ ​ഗൊഗോ​യി​ക്കു​ പ​ക​രം ജ​സ്​​റ്റി​സ് എകെ സി​ക്രി, പ്ര​തി​പ​ക്ഷ​ത്തു​നി​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ എ​ന്നി​വ​രാ​ണ്​ യോ​ഗ​ത്തി​ല്‍ സം​ബ​ന്ധി​ച്ച​ത്. ​ചീ​ഫ്​ വി​ജി​ല​ൻ​സ്​ ക​മീ​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ട് പ്രകാരം അ​ഴി​മ​തി​യും ഗു​രു​ത​ര കൃ​ത്യ​വി​ലോ​പ​വു​മ​ട​ക്കം എ​ട്ട്​ ആരോ​പ​ണ​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ വ​ർ​മ​യെ പു​റ​ത്താ​ക്കി​യ​ത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ നീക്കത്തെ എതിര്‍ത്തിരുന്നു.

Read More >>