കേന്ദ്രമന്ത്രി അനന്ത്കുമാര്‍ അന്തരിച്ചു

1996ലാണ് അദ്ദേഹം ബംഗളൂരു സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ച് ആദ്യമായി പാര്‍ലമെന്റിലെത്തിയത്. ബംഗളൂരു സൗത്തില്‍ നിന്ന് ആറ് തവണ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട് അനന്ത് കുമാര്‍ ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്.

കേന്ദ്രമന്ത്രി അനന്ത്കുമാര്‍ അന്തരിച്ചു

ബെംഗളൂരു: കേന്ദ്ര പാര്‍ലമെന്ററികാര്യ, രാസവള വകുപ്പ് മന്ത്രി എച്ച്.എന്‍ അനന്ത്കുമാര്‍ അന്തരിച്ചു. 59 വയസായിരുന്നു. കാൻസർ ബാധിതനായി ശങ്കര കാൻസർ ഹോസ്പിറ്റലിൽ ചികിത്​സയിലായിരുന്നു.തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിന്​ ബെംഗളൂരിലാണ്​ അന്ത്യം. ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ ചികിത്സയ്ക്ക് ശേഷം ഒക്ടോബര്‍ 20 നാണ് അദ്ദേഹം തിരിച്ച് ബെംഗളൂരുവിലെത്തിയത്. അനന്ത്​ കുമാറി​​ൻെറ ഭാര്യ തേജസ്വിനിയും രണ്ടു പെൺമക്കളും അന്ത്യനിമിഷങ്ങളിൽ ഒപ്പമുണ്ടായിരുന്നു.

10 മണിമുതല്‍ ബെംഗളൂരു നാഷണല്‍ കോളേജ് ഗ്രൗണ്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം വൈകിട്ട് അഞ്ചിന് ചാമരാജ് പേട്ട് ശ്മശാനത്തില്‍ നടക്കും. 1996ലാണ് അദ്ദേഹം ബംഗളൂരു സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ച് ആദ്യമായി പാര്‍ലമെന്റിലെത്തിയത്. ബംഗളൂരു സൗത്തില്‍ നിന്ന് ആറ് തവണ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട് അനന്ത് കുമാര്‍ ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്.

എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. 1985 എ.ബി.വി.പി. ദേശീയ സെക്രട്ടറിയായിരുന്നു. തുടര്‍ന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി. കേന്ദ്ര മന്ത്രിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി നിർമല സീതാരാമൻ, കേന്ദ്ര മന്ത്രി ഡി.വി സദാനന്ദ ഗൗഡ, കർണാടക മുഖ്യമന്ത്രി എച്ച്​. ഡി കുമാരസ്വാമി എന്നിവർ ദുഃഖം രേഖപ്പെടുത്തി. 1959 ജൂലായ് 22ന് ബംഗളൂരുവിലായിരുന്നു അദ്ദേഹത്തിൻെറ ജനനം. ഹൂബ്ലി കെ.എസ്. ആര്‍ട്‌സ് കോളേജില്‍ ബിരുദ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഡോ. തേജസ്വിനിയാണ് ഭാര്യ. ഐശ്വര്യ, വിജേത എന്നിവര്‍ മക്കളാണ്.

Read More >>