യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം; കുത്തിയത് ശിവരഞ്ജിത്ത് തന്നെയെന്ന് അഖില്‍ മൊഴി നല്‍കി

തന്നെ കൊല്ലാനായിരുന്നു ഉദ്ദേശമെന്നും അഖില്‍ മെഴി നല്‍കി

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം;  കുത്തിയത് ശിവരഞ്ജിത്ത് തന്നെയെന്ന് അഖില്‍ മൊഴി നല്‍കി

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കുത്തിപ്പരിക്കേല്‍പ്പിച്ച അഖില്‍ ആക്രമവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ക്ക് മൊഴി നല്‍കി. കുത്തിയത് ശിവരഞ്ജിത്ത് തന്നെയെന്ന് അഖില്‍ ഡോക്ടറോട് പറഞ്ഞു. മര്‍ദ്ദിച്ചത് നസീം, അതില്‍, ആരോമല്‍, ഇബ്രാഹിം, എന്നിവര്‍ ചേര്‍ന്ന്. തന്നെ കൊല്ലാനായിരുന്നു ഉദ്ദേശമെന്നും അഖില്‍ മെഴി നല്‍കി.

മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സമയത്ത് അഖിലിന്റെ ആരോഗ്യനില മോശമായിരുന്നു. എന്താണ് സംഭവിച്ചതെന്ന ഡോക്ടറുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് ശിവരഞ്ജിത്തിന്റെയും നസീമിന്റെയും പങ്കിനെക്കുറിച്ച് അഖില്‍ പറഞ്ഞത്. അഖില്‍ പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് ഡോക്ടര്‍ പോലീസിന് കൈമാറി. അഖിലിന്റെ മൊഴി വിശദമായി രേഖപ്പെടുത്താന്‍ പോലീസ് അനുമതി തേടിയിട്ടുണ്ട്. ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടാല്‍ മാത്രമേ മൊഴിയെടുക്കാന്‍ ഡോക്ടര്‍മാര്‍ അനുമതി നല്‍കു.

നിലവില്‍ ഒമ്പതോളം സാക്ഷികളുടെയും ദൃക്സാക്ഷികളുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോലീസ് കേസെടുത്തിരിക്കുന്ന ഏഴ് പേരും എസ്എഫ്ഐ നേതാക്കളാണ്. കുത്തിയത് ശിവരഞ്ജിത്താണെന്നാണ് ദൃക്സാക്ഷികളും മൊഴി നല്‍കിയത്.

അഖിലിനെ കുത്തിപ്പരുക്കേല്‍പ്പിച്ചത് എസ്എഫ്ഐ പ്രവര്‍ത്തകനായ ശിവരഞ്ജിത്താണെന്നാണ് എഫ്ഐആറിലും പറയുന്നത്. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നും എഫ്ഐആറില്‍ പറയുന്നു.

Read More >>