'യൂണിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പള്‍ എസ്.എഫ്.ഐയുടെ കൈയിലെ കളിപ്പാവ'

അഖിലിനെ കുത്തിയ കേസിലെ പ്രതിയായ നസീം മുമ്പ് മറ്റൊരു കേസില്‍ ഒളിവില്‍ കഴിഞ്ഞത് കോളജില്‍ തന്നെയായിരുന്നെന്നും നിഖില പറഞ്ഞു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ പ്രിന്‍സിപ്പലിനെതിരേ എസ്.എഫ്.ഐയുടെ പീഡനത്തെ തുടര്‍ന്ന് നേരത്തെ ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനി നിഖില രംഗത്ത്. യൂണിവേഴ്സിറ്റി കോളജ് പ്രിന്‍സിപ്പല്‍ എസ്.എഫ്.ഐയുടെ കൈയിലെ കളിപ്പാവയാണെന്ന് നിഖില ആരോപിച്ചു. കോളജില്‍ എസ്.എഫ്.ഐക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത് പ്രിന്‍സിപ്പലാണ്.

അഖിലിനെ കുത്തിയ കേസിലെ പ്രതിയായ നസീം മുമ്പ് മറ്റൊരു കേസില്‍ ഒളിവില്‍ കഴിഞ്ഞത് കോളജില്‍ തന്നെയായിരുന്നെന്നും നിഖില പറഞ്ഞു. കാമ്പസില്‍ എസ്.എഫ്.ഐയുടെ ഫാസിസമാണ് നടക്കുന്നത്. ആര്‍ത്തവം ആണെന്നു പറഞ്ഞാല്‍പോലും പെണ്‍കുട്ടികളെ എസ്.എഫ്.ഐയുടെ സമരങ്ങളിലും ജാഥകളിലും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കും. കുഴഞ്ഞുവീണാല്‍ ഒരു തുള്ളിവെള്ളംപോലും നല്‍കില്ല. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ കോളജ് കാന്റീനില്‍ പ്രവേശിക്കാന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അനുവദിക്കില്ല. അതിനെ ചോദ്യം ചെയ്താല്‍ പഠിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തും നിഖില വെളിപ്പെടുത്തി

Read More >>