യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷം: ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

വ്യാജ സീല്‍ ഉപയോഗിച്ച് എന്തുതരത്തിലുള്ള ക്രമക്കേടുകളാണ് നടന്നതെന്ന് വി.സി വിശദീകരണം നല്‍കണം

യൂണിവേഴ്‌സിറ്റി കോളജ്  സംഘര്‍ഷം: ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വെച്ച് നടന്ന സംഘര്‍ഷത്തെ കുറിച്ച് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം റിപ്പോര്‍ട്ട് തേടി. കോളേജില്‍ നടന്ന അക്രമസംഭവങ്ങളിലും അനുബന്ധമായി ഉയര്‍ന്ന പരീക്ഷാ ക്രമക്കേട് അടക്കമുള്ള ആക്ഷേപങ്ങളിലും വിശദമായ റിപ്പോര്‍ട്ട് വേണമെന്നാണ് ഗവര്‍ണര്‍ കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലറോട് ആവശ്യപ്പെട്ടിടുള്ളത്.

യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥി സംഘടനാ പ്രശ്‌നങ്ങള്‍ കത്തിക്കുത്ത് വരെ എത്തുകയും യൂണിറ്റ് നേതാക്കള്‍ പിടിയിലാകുകയും ചെയ്ത സാഹചര്യത്തില്‍ കൂടിയാണ് ഗവര്‍ണര്‍ പ്രശ്‌നത്തില്‍ ഇടപെടുന്നത്. വ്യാജ സീല്‍ ഉപയോഗിച്ച് എന്തുതരത്തിലുള്ള ക്രമക്കേടുകളാണ് നടന്നതെന്ന് വി.സി വിശദീകരണം നല്‍കണം. വിഷയത്തില്‍ എത്രയും പെട്ടന്ന് റിപ്പോര്‍ട്ട് നല്‍കാനാണ് വിസിയോട് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്

Read More >>