ബുലന്ദ്ശഹര്‍ കലാപം: സുബോദ് കുമാറിന്റെ കുടുംബത്തിന് പൊലീസ് സഹായം

ഗോവധം ആരോപിച്ച് ആക്രമസക്തരായ ആള്‍ക്കൂട്ടം നടത്തിയ ആക്രമണത്തില്‍ വെടിയേറ്റാണ് പൊലീസ് ഇന്‍സ്പെക്ടറായ സുബോദ് കുമാര്‍ സിംഗ് കൊല്ലപ്പെട്ടത്. ആള്‍ക്കൂട്ട ആക്രമണത്തില്‍ 20 വയസുകാരനും കൊല്ലപ്പെട്ടിരുന്നു.

ബുലന്ദ്ശഹര്‍ കലാപം: സുബോദ് കുമാറിന്റെ കുടുംബത്തിന് പൊലീസ് സഹായം

ഗോവധത്തിന്റെ പേരില്‍ നടന്ന സംഘര്‍ഷം തടയുന്നതിനിടെ കൊല്ലപ്പെട്ട സുബോദ് കുമാര്‍ സിങിന്റെ കുടുംബത്തിന് യുപി പൊലീസ് പതിനൊന്നു ലക്ഷം രൂപ നല്‍കും. പതിനൊന്നു ലക്ഷം രൂപ നല്‍കുന്ന വിവരം സീനിയര്‍ പോലീസ് സൂപ്രണ്ടാണ് അറിയിച്ചത്.

സുബോദ് കുമാറിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് തുക നല്‍കുന്ന കാര്യം അദ്ദേഹം അറിയിച്ചത്.സുബോദ് സിങിനും അദ്ദേഹത്തിന്‍രെ കുടുംബത്തിനും നല്‍കുന്ന പിന്തുണയുടെ ഭാഗമായിട്ടാണ് തുക നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.-

അതേസമയം, സുബോദ് കുമാറിനെ വധിച്ചയാളെന്ന് സംശയിക്കുന്ന സൈനികനെ രാഷ്ട്രീയ റൈഫിള്‍സ് വൃത്തങ്ങള്‍ യു.പി പോലീസിന് കൈമാറി. ജീത്തു ഫൗജി എന്നറിയപ്പെടുന്ന ജിതേന്ദ്ര മാലിക്കിനെയാണ് കശ്മീരിലുള്ള രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റ് പോലീസിന് കൈമാറിയത്.

സുബോദ് സിംഗിന്റെ കുടുംബത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 40 ലക്ഷം രൂപ ധനസഹായവും ജോലിയും പ്രഖ്യാപിച്ചിരുന്നു. ഗോവധം ആരോപിച്ച് ആക്രമസക്തരായ ആള്‍ക്കൂട്ടം നടത്തിയ ആക്രമണത്തില്‍ വെടിയേറ്റാണ് പൊലീസ് ഇന്‍സ്പെക്ടറായ സുബോദ് കുമാര്‍ സിംഗ് കൊല്ലപ്പെട്ടത്. ആള്‍ക്കൂട്ട ആക്രമണത്തില്‍ 20 വയസുകാരനും കൊല്ലപ്പെട്ടിരുന്നു.

യു.പിയിലെ ദാദ്രിയില്‍ വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിച്ച് മുഹമ്മദ് അഖ്ലാഖിനെ കൊലപ്പെടുത്തിയ കേസ് അന്വേഷിച്ചത് സുബോദ് കുമാറായിരുന്നു, ഈ കേസ് അന്വേഷിച്ചത് കൊണ്ടാണ് സുബോദ് സിംഗിനെ കൊലപ്പെടുത്തിയതെന്നാരോപിച്ച് അദ്ദേഹത്തിന്റെ സഹോദരി രംഗത്തു വന്നിരുന്നു.

Read More >>