വെട്ടേറ്റ നസീറിനെ കാണാന്‍ അനുവദിക്കാതെ ബന്ധുക്കള്‍: സിപിഎമ്മിനെ ഭയന്നാണെന്ന് ആരോപണം

സി.പി.എമ്മിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകനായ നസീറിന്റെ സഹോദരന്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് അദ്ദേഹവുമായി സംസാരിക്കാനോ കാണാനോ സമ്മതിക്കുന്നില്ലെന്നാണ് വിവരം.

വെട്ടേറ്റ നസീറിനെ കാണാന്‍ അനുവദിക്കാതെ ബന്ധുക്കള്‍: സിപിഎമ്മിനെ ഭയന്നാണെന്ന് ആരോപണം

മൂന്നംഗ സംഘത്തിന്റെ വെട്ടേറ്റ് ആശുപത്രിയില്‍ കഴിയുന്ന വടകര ലോക്‌സഭാ മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി സസീറിനെ കാണാനോ സംസാരിക്കാനോ ബന്ധുക്കള്‍ അനുവദിക്കുന്നില്ലെന്ന് പരാതി. സി.പി.എമ്മുകാരെ ഭയന്നാണ് ബന്ധുക്കള്‍ നസീറിനെ കാണാന്‍ അനുവദിക്കാത്തതെന്നാണ് ആരോപണം.

സി.പി.എമ്മിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകനായ നസീറിന്റെ സഹോദരന്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് അദ്ദേഹവുമായി സംസാരിക്കാനോ കാണാനോ സമ്മതിക്കുന്നില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം ആം ആദ്മി പ്രവര്‍ത്തകര്‍ നസീറിനെ സന്ദര്‍ശിച്ചെങ്കിലും ഫോട്ടോ എടുക്കാന്‍ സമ്മതിച്ചില്ലെന്നും മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചെന്നും ആരോപണം ഉയര്‍ന്നിരുന്നു.

നസീറിനെ തിങ്കളാഴ്ച വടകര എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍ സന്ദര്‍ശിച്ചിരുന്നു. സിപിഎമ്മിന് പങ്കുള്ളതായി നസീര്‍ പറഞ്ഞിട്ടില്ലെന്നും പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമമാണിതെന്നും സന്ദര്‍ശിച്ചതിനു ശേഷം മാദ്ധ്യമങ്ങളോട് ജയരാജന്‍ പറഞ്ഞിരുന്നു.

Read More >>