നവംബര്‍ 15 മുതല്‍ 2019 ജനുവരി 20 വരെയായിരിക്കും പുതിയ സുരക്ഷാ ക്രമീകരണം. പാസ് പതിപ്പിക്കാത്ത വാഹനങ്ങള്‍ക്ക് നിലയ്ക്കലിലും സമീപ പ്രദേശങ്ങളിലും പാര്‍ക്കിങ് അനുവദിക്കില്ല.

ശബരിമല: വാഹനങ്ങള്‍ക്ക് പൊലീസ് പാസ് നിര്‍ബന്ധം

Published On: 9 Nov 2018 12:39 PM GMT
ശബരിമല: വാഹനങ്ങള്‍ക്ക് പൊലീസ് പാസ് നിര്‍ബന്ധം

പത്തനംതിട്ട: ശബരിമലയിലേക്ക് മണ്ഡലകാലത്ത് പോകുന്ന എല്ലാ വാഹനങ്ങൾക്കും പൊലീസ് പാസ് നിർബന്ധമാക്കി. വാഹനം പുറപ്പെടുന്ന പ്രാദേശത്തെ പൊലീസ് സ്റ്റേഷനുകളില്‍ നിന്നും പാസുകൾ വാങ്ങി പതിക്കണമെന്നാണ് പുതിയ നിർദ്ദേശം. എല്ലാ സ്റ്റേഷനുകളിൽ നിന്നും പാസ് സൗജന്യമായി നൽകും.

നവംബര്‍ 15 മുതല്‍ 2019 ജനുവരി 20 വരെയായിരിക്കും പുതിയ സുരക്ഷാ ക്രമീകരണം. പാസ് പതിപ്പിക്കാത്ത വാഹനങ്ങള്‍ക്ക് നിലയ്ക്കലിലും സമീപ പ്രദേശങ്ങളിലും പാര്‍ക്കിങ് അനുവദിക്കില്ല. തീര്‍ഥാടന കാലത്ത് പ്രവര്‍ത്തിക്കുന്ന കടകളിലെയും മറ്റും എല്ലാ ജോലിക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അടുത്തിടെയുണ്ടായ സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.

ബേസ് ക്യാമ്പായ നിലയ്ക്കല്‍വരെമാത്രമേ തീര്‍ഥാടകരുടെ വാഹനങ്ങള്‍ കടത്തിവിടൂ. പമ്പയിലേക്കും തിരിച്ചും കെ.എസ്.ആര്‍.ടി.സി. സർവ്വീസ് ഉണ്ടായിരിക്കും. ശബരിമലയിലേക്കുള്ള റൂട്ടുകള്‍ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചാണ് ശബരിമലയിലേക്കുള്ള റൂട്ടുകള്‍ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്.

Top Stories
Share it
Top