തുഷാര്‍ വിജയിക്കില്ല, സാധ്യതയുണ്ടെങ്കില്‍ കുമ്മനത്തിന് മാത്രം: വെള്ളാപ്പള്ളി നടേശന്‍

പത്തനംതിട്ടയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാവാന്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ആഗ്രഹിച്ചിരുന്നു. പലരെയും ഫോണിലൂടെയും അല്ലാതെയും ബന്ധപ്പെട്ടിരുന്നതായും എന്നാല്‍ ശ്രീധരന്‍ പിള്ളക്ക് ശനിദശയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

തുഷാര്‍ വിജയിക്കില്ല, സാധ്യതയുണ്ടെങ്കില്‍ കുമ്മനത്തിന് മാത്രം: വെള്ളാപ്പള്ളി നടേശന്‍

തുഷാര്‍ വെള്ളാപ്പള്ളിയടക്കം എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ക്ക് സാധ്യതയില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അല്‍പ്പമെങ്കിലും സാധ്യതയുള്ളത് തിരുവനന്തപുരത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

എന്‍.ഡി.എ മുന്നണിയെന്ന നിലയില്‍ കേരളത്തില്‍ വോട്ട് വിഹിതം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. ഒരു മണ്ഡലത്തിലെ വിജയത്തിന് അത് സഹായിക്കില്ല. പത്തനംതിട്ടയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാവാന്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ആഗ്രഹിച്ചിരുന്നു. പലരെയും ഫോണിലൂടെയും അല്ലാതെയും ബന്ധപ്പെട്ടിരുന്നതായും എന്നാല്‍ ശ്രീധരന്‍ പിള്ളക്ക് ശനിദശയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Read More >>