ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് ട്രിപ്പോളി വിടുക -വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

ആഭ്യന്തര കലഹം രൂക്ഷമായതിനെ തുടര്‍ന്നാണിത്.

ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് ട്രിപ്പോളി വിടുക -വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലുള്ള ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് പ്രദേശം വിടണമെന്ന്‌ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ആഭ്യന്തര കലഹം രൂക്ഷമായതിനെ തുടര്‍ന്നാണിത്.

നിങ്ങളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഉടന്‍ ട്രിപ്പോളി വിടാന്‍ ആവശ്യപ്പെടുക. പിന്നീട് അവരെ ഒഴിപ്പിക്കാന്‍ കഴിയില്ല.' സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.


ലിബിയയുടെ തലസ്ഥാന നഗരമായ ട്രിപ്പോളിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ വിമത ഗ്രൂപ്പുകള്‍ കഴിഞ്ഞ രണ്ട് ആഴ്ചയായി ശ്രമിക്കുന്നത് വ്യാപക സംഘര്‍ഷത്തില്‍ കലാശിച്ചിരിക്കുകയാണ്. 500 ഓളം ഇന്ത്യക്കാര്‍ ട്രിപ്പോളിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ ലിബിയയില്‍ നിന്നുള്ള 163 പേരെ നൈഗറിലേക്ക് മാറ്റിയിട്ടുണ്ടെന്ന് യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി അറിയിച്ചു.

Read More >>