മോദി വീണ്ടും പ്രധാനമന്ത്രിയാകണം; മുലായം സിങ്

ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ പ്രതിയോഗികളായ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയുമായി ചേര്‍ന്ന് ബിജെപിയെ പരാജയപ്പെടുത്താന്‍ മുലായത്തിന്റെ മകന്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ കൊണ്ടുപിടിച്ച ശ്രമം തുടരുമ്പോഴാണ് ഈ 'മോദി സ്തുതി' എന്നത് ശ്രദ്ധേയമാണ്.

മോദി വീണ്ടും പ്രധാനമന്ത്രിയാകണം;  മുലായം സിങ്

ന്യൂഡല്‍ഹി: നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. പതിനാറാം ലോക്‌സഭയുടെ അവസാന സമ്മേളന ദിനത്തിലാണ് മോദിയെ പിന്തുണയ്ക്കുന്ന പരാമര്‍ശവുമായി രംത്തെത്തിയത്. സോണിയ ഗാന്ധിയെയും മറ്റ് നേതാക്കളേയും അടുത്തിരുത്തി കൊണ്ടായിരുന്നു മുലായത്തിന്റെ പ്രസ്താവന.

ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ പ്രതിയോഗികളായ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയുമായി ചേര്‍ന്ന് ബിജെപിയെ പരാജയപ്പെടുത്താന്‍ മുലായത്തിന്റെ മകന്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ കൊണ്ടുപിടിച്ച ശ്രമം തുടരുമ്പോഴാണ് ഈ 'മോദി സ്തുതി' എന്നത് ശ്രദ്ധേയമാണ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടി നരേന്ദ്ര മോദി അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും ലോക്‌സഭയിലെ അവസാന പ്രസംഗത്തില്‍ മുലായം പറഞ്ഞു.

മോദി അടുത്ത തവണയും പ്രധാനമന്ത്രിയാകട്ടെ എന്ന് ആശംസിച്ച മുലായം സഭയിലെ എല്ലാ അംഗങ്ങള്‍ക്കും വിജയാശംസകള്‍ നേര്‍ന്നു. മുലായത്തിന്റെ പ്രസ്താവ സഭയിലുണ്ടായിരുന്ന ബിജെപി അംഗങ്ങള്‍ കൈയടിയോടെയാണ് വരവേറ്റത്. പ്രസംഗം അവസാനിച്ചപ്പോള്‍ മോദി കൈകൂപ്പി അദ്ദേഹത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

Read More >>