വെബ് കാസ്റ്റിങ് ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണാനാവില്ല

കണ്ണൂര്‍, കാസര്‍കോട് കളക്ടര്‍മാര്‍ക്ക് മാത്രമേ ഇവിടത്തെ ദൃശ്യങ്ങള്‍ കാണാനാകൂ.

വെബ് കാസ്റ്റിങ് ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണാനാവില്ല

കണ്ണൂര്‍: കള്ളവോട്ടിനെ തുടര്‍ന്ന് റിപോളിങ് നടക്കുന്ന കാസര്‍കോട്ടെ നാലും കണ്ണൂരിലെ മൂന്നും ബൂത്തുകളിലെ വെബ് കാസ്റ്റിങ് ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണാനാകില്ല. കണ്ണൂര്‍, കാസര്‍കോട് കളക്ടര്‍മാര്‍ക്ക് മാത്രമേ ഇവിടത്തെ ദൃശ്യങ്ങള്‍ കാണാനാകൂ.

ദൃശ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ രേഖയാണെന്നും അതിനാലാണ് രഹസ്യമാക്കി വച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് വരണാധികാരികള്‍ കൂടിയായ കളക്ടര്‍മാരുടെ നടപടി. ഏപ്രില്‍ 23ന് നടത്തിയ വോട്ടെടുപ്പില്‍ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമായിരുന്നു. ഇപ്പോള്‍ ആ ദൃശ്യങ്ങള്‍ ലഭ്യമല്ല എന്ന സന്ദേശമാണ് ലഭിക്കുക. ഏപ്രില്‍ 23-ലെ തെരഞ്ഞെടുപ്പില്‍ നടന്ന പോളിങിലെ കള്ളവോട്ട് പ്രധാനമായും പുറത്തുവന്നത് വെബ് കാസ്റ്റിങ് ദൃശ്യങ്ങളിലൂടെയാണ്.

ഇന്ന് രാവിലെ ആറ് മണിമുതല്‍ റീപോളിങ് നടക്കുന്ന ബൂത്തുകളില്‍ വോട്ടെടുപ്പ് തുടങ്ങി. കാസര്‍കോടും കണ്ണൂരുമായി ഏഴ് ബൂത്തുകളിലാണ് വോട്ടടെുപ്പ് നടക്കുന്നത്. കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറയില്‍ വോട്ടെടുപ്പിിടയില്‍ വാക്കേറ്റമുണ്ടായിരുന്നു.

സംഘര്‍ഷ സാദ്ധ്യതയെ തുടര്‍ന്ന് ശക്തമായ സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കള്ളവോട്ട് ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിരീക്ഷണവും പോളിംഗ് ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Read More >>