ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ആരോപണം; പരാതിക്കാരിയുടെ മൊഴിയെടുത്തു

പരാതിയുമായി ബന്ധപ്പെട്ട പരാതിക്കാരി നല്‍കിയ രേഖകളും തെളിവുകളും രജിസ്ട്രാര്‍ ജനറല്‍ സമിതിക്ക് കൈമാറി

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ആരോപണം; പരാതിക്കാരിയുടെ മൊഴിയെടുത്തു

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗികപീഡന ആരോപണമുന്നയിച്ച ജീവനക്കാരി സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണ സമിതിക്കു മുന്നില്‍ ഹാജരായി. പരാതിക്കാരിയുടെ മൊഴി സമിതി രേഖപ്പെടുത്തി. ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അദ്ധ്യക്ഷനായ മൂന്നംഗസമിതി ഇവരുടെ മൊഴി രേഖപ്പെടുത്തി. രേഖകളും തെളിവുകളും യുവതി അന്വേഷണ സമിതിക്കു കൈമാറിയെന്നാണു വിവരം.

പരാതിയുമായി ബന്ധപ്പെട്ട പരാതിക്കാരി നല്‍കിയ രേഖകളും തെളിവുകളും രജിസ്ട്രാര്‍ ജനറല്‍ സമിതിക്ക് കൈമാറി. എന്നാല്‍, മൊഴിയെടുക്കുമ്പോള്‍ പരാതിക്കാരിയുെട അഭിഭാഷകനെ അനുവദിച്ചില്ല. നേരത്തെ, അന്വേഷണ സമിതിക്ക് മുമ്പാ?കെ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി യുവതിക്ക് നോട്ടീസ് അയച്ചിരുന്നു.

സുപ്രീംകോടതിയുടെ പരിപാവനത സംരക്ഷിക്കാന്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നു പരാതിയിലെ ഗൂഢാലോചന അന്വേഷിക്കാന്‍ നിയോഗിച്ച റിട്ട. ജഡ്ജി എ.കെ.പട്‌നായിക് പറഞ്ഞു. സുപ്രീംകോടതിയുടെ നിലനില്‍പ്പ് രാജ്യത്തിനും ഭരണഘടനയുടെ നിലനില്‍പ്പിനും അത്യന്താപേക്ഷിതമാണ്. കോടതിയുത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പട്‌നായിക് പ്രതികരിച്ചു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ മുന്‍ വനിത ജീവനക്കാരിയാണ് ലൈംഗിക പീഡന ആരോപണം ഉന്നയിച്ചത്. രഞ്ജന്‍ ഗൊഗോയി തന്നെ പീഡിപ്പിച്ചതായി ചൂണ്ടിക്കാട്ടിയുള്ള പരാതി രാജ്യത്തെ 22 ജഡ്ജിമാര്‍ക്കാണ് കത്തയച്ചത്. സുപ്രീംകോടതിയില്‍ കോര്‍ട്ട് അസിസ്റ്റന്റായി ജോലി ചെയ്യുന്ന 35കാരിയാണ് ഒക്ടോബര്‍ 10, 11 തീയതികളില്‍ ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ വെച്ച് അപമാനിക്കപ്പെട്ടതായി പരാതിപ്പെട്ടത്. പീഡനത്തെ എതിര്‍ത്തതിനാല്‍ രണ്ട് മാസം കഴിഞ്ഞ് തന്നെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടെന്നും പരാതിയില്‍ പറയുന്നു.

Read More >>