പള്ളികളിലെ സ്ത്രീപ്രവേശനത്തോട് യോജിപ്പില്ല; നിലപാട് കടുപ്പിച്ച് സമസ്ത

'സ്ത്രീകള്‍ക്ക് ആരാധനയ്ക്ക് വീടാണ് ഉത്തമം'

പള്ളികളിലെ സ്ത്രീപ്രവേശനത്തോട് യോജിപ്പില്ല; നിലപാട് കടുപ്പിച്ച് സമസ്ത

മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശനത്തോട് യോജിപ്പില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ജനറല്‍ സെക്രട്ടറി പ്രഫ.കെ. ആലിക്കുട്ടി മുസല്യാര്‍. സ്ത്രീകള്‍ക്ക് ആരാധനയ്ക്ക് വീടാണ് ഉത്തമമെന്നും അദ്ദേഹം പറഞ്ഞു. പള്ളികളിലെ സ്ത്രീപ്രവേശം ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നതിനെ സംബന്ധിച്ച്‌ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സുപ്രീം കോടതിയില്‍നിന്ന് വിശ്വാസത്തിന് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ. മതപരമായ കാര്യങ്ങളില്‍ കോടതി ഇടപെടുന്നത് ശരിയല്ല. അത് വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണം. ശബരിമലയുടെ കാര്യത്തിലും സമസ്തയുടെ നിലപാട് ഇത് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടീഷ് ഭരണകാലം മുതല്‍ക്കേ വ്യക്തിനിയമങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഹിന്ദുവായാലും ക്രിസ്ത്യാനി ആയാലും മുസ്ലിമായാലും വിശ്വാസപരമായ കാര്യങ്ങള്‍ ആചരിക്കാന്‍ അനുമതി വേണമെന്നും ആലിക്കുട്ടി മുസല്യാര്‍ പറഞ്ഞു.

Next Story
Read More >>