കൊച്ചി മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ സമയ പരിധി നീട്ടി നല്‍കില്ല : സുപ്രിം കോടതി

ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം തേടി ഉചിതമായ ഫോറങ്ങളെ സമീപിക്കാന്‍ അധികാരമുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി.

കൊച്ചി   മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ സമയ പരിധി നീട്ടി നല്‍കില്ല : സുപ്രിം കോടതി

ന്യൂഡല്‍ഹി: കൊച്ചിയിലെ മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത അഞ്ചു ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കാനുള്ള സമയ പരിധി നീട്ടി നല്‍കാനാവില്ലെന്ന് സുപ്രിം കോടതി. പരിസ്ഥിതി നിയമം ലംഘിക്കുന്നവരോട് കോടതികളും മറ്റു സംവിധാനങ്ങളും ക്ഷമിക്കുന്ന പ്രവണത അവസാനിപ്പിക്കേണ്ട കാലമായെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെ നടപടി.

ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം തേടി ഉചിതമായ ഫോറങ്ങളെ സമീപിക്കാന്‍ അധികാരമുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി. തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ പണിത ഹോളി ഫെയ്ത്ത് അപ്പാര്‍ട്മെന്റ്സ്, കായലോരം അപ്പാര്‍ട്മെന്റ്സ്, ഹോളിഡേ ഹെറിറ്റേജ്, ജെയിന്‍ ഹൗസിംഗ്, ആല്‍ഫ വെന്‍ഷ്വര്‍സ് എന്നിവ ഒരു മാസത്തിനുള്ളില്‍ പൊളിച്ച് നീക്കാന്‍ മെയ് എട്ടിനാണ്് സുപീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ ഫല്‍റ്റുടമകള്‍ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.

ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നത് വരെ പൊളിച്ച് നീക്കുന്നതിനുള്ള സമയപരിധി നീട്ടി നല്‍കണ എന്ന ഫല്‍റ്റ് ഉടമകളുടെ ആവശ്യമാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അദ്ധ്യക്ഷതയിലുള്ള അവധിക്കാല ബെഞ്ച് തള്ളിയത്.

Read More >>