നോക്കൂ,ഇതാ ഒരു പോസ്റ്റ്

പ്രളയത്തിനു ശേഷം പ്രളയസംബന്ധമായ പോസ്റ്റുകളുടെയും പ്രളയമാണു. കാര്യമുള്ളതേത് എന്ന് കണ്ട് പിടിക്കാന്‍ വലിയ പാടാണു. എന്നാല്‍ ഈ പോസ്റ്റ് വായിച്ചില്ലെങ്കില്‍ പ്രളയാനന്തര പോസ്റ്റുകളില്‍ പ്രസക്തമായ ഒന്ന് നിങ്ങള്‍ വായിച്ചിട്ടില്ല എന്നാണര്‍ത്ഥം

നോക്കൂ,ഇതാ ഒരു പോസ്റ്റ്പി വി രാജു എന്ന മുത്ത് രാജ് മാഷും ഭാര്യ വി.സജിത ടീച്ചറും

പുള്ള് : പ്രളയത്തിനു ശേഷം മലയാളികള്‍ പഠിക്കുകയും ഉപയോഗിക്കുകയും ചെയ്ത വാക്കാണു സാലറി ചലഞ്ച്. ഇത് സംബന്ധിച്ച് നിരവധി വര്‍ത്തമാനങ്ങളുണ്ട്. എന്നാല്‍ ഈ അദ്ധ്യാപകദമ്പതികള്‍ ഏറ്റെടുത്തിരിക്കുന്ന ചലഞ്ച് കാണുക. രണ്ട് പേരുടെയും ഒരു മാസത്തെ വരുമാനമായ ഒരു ലക്ഷത്തി പതിമൂവ്വായിരത്തി എഴുന്നൂറ്റി നാല്പത്തഞ്ച് രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയാണു ഇവര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ അതിനു മാത്രം സമ്പന്നരൊന്നുമല്ല. ചെറിയ മകള്‍ക്കൊപ്പം ജീവിക്കുന്നത് വാടക വീട്ടിലുമാണു. രണ്ട് പേരുടെയും മാസവരുമാനത്തിന്റെ മൊത്തം സംഭാവന ചെയ്യാന്‍ എങ്ങനെ കഴിയുന്നു എന്നുള്ളതിന്റെ ഉത്തരമാണു ഈ പോസ്റ്റ്

ഫേസ് ബുക്ക് പോസ്റ്റ് അവിടെ പോയി വായിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി അതിവിടെ പകര്‍ത്തുന്നു.

ഒരു മാസത്തെ വേതനം

ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന

ചെയ്യാൻ അദ്ധ്യാപകർക്ക്

വളരെയേറെ ബുദ്ധിമുട്ട് കാണും ...

വീട് ലോൺ,

കാർ ലോൺ,

കുട്ടികളുടെ അൺ എയ്ഡഡ് സ്ഥാപനങ്ങളിലേയ്ക്കുള്ള ഫീസ്...

etc etc etc

സ്വന്തമായി വീടില്ലാത്തതിനാലും

കാറില്ലാത്തതിനാലും

കുട്ടി സർക്കാർ സ്ഥാപനത്തിൽ പഠിയ്ക്കുന്നതിനാലും

ഞങ്ങൾക്ക് ഈ വക നൂലാമാലകളില്ല ...

ആയതിനാൽ ഞങ്ങൾ രണ്ടു പേരും

ഒരു മാസത്തെ വേതനം

(60840 + 52905 = Rs 1,13,745 ഒരു ലക്ഷത്തി പതിമൂവ്വായിരത്തി എഴുന്നൂറ്റി നാല്പത്തഞ്ച് രൂപ )

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കുന്നുണ്ട്

ആർക്കും വിരോധമില്ലല്ലോ ?

പി.വി.രാജു & വി.സജിത

ദുരിതത്തിലായവരെ സഹായിക്കുന്നതും മറ്റുള്ളവരുടെ സഹായം ദുരിതമേഖലയില്‍ എത്തിയ്ക്കുന്നതും ക്രിമിനല്‍ കുറ്റമാണെങ്കില്‍ , സര്‍വ്വീസ് നിയമങ്ങളുടെ ലംഘനമാണെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണു എന്ന കുറിപ്പും കൂടി പി വി രാജു എന്ന അദ്ധ്യാപകന്റേതായുണ്ട്.

വാടക വീട്ടില്‍ താമസിച്ച്, ദുരിതാശ്വാസ നിധിയിലേക്ക് ലക്ഷത്തിലധികം രൂപ സംഭാവനയും കൊടുത്ത് വെറുതെ ഇരിക്കുകയല്ല ഇവര്‍ ചെയ്യുന്നത്. കുടുംബസമേതം വീടുകള്‍ കയറിയിറങ്ങി തങ്ങള്‍ക്കാവുന്നത് ചെയ്യുകയാണു.

പെരിങ്ങോട്ടുകര ജി എച്ച് എസ് എസില്‍ പൊളിറ്റിക്സ് പഠിപ്പിക്കുന്ന പി.വി രാജു എന്ന മുത്തുമണി മാഷും ഭാര്യയും മലപ്പുറം വെളിയംകോട് ജി എച്ച് എസ് എസിലെ പ്ലസ് ടു അദ്ധ്യാപികയായ വി.സജിതയും മകള്‍ അദ്വികയും പ്രളയം തകര്‍ത്ത പുള്ള് മേഖലയില്‍ കര്‍മ്മനിരതരാണു. താന്‍ പഠിപ്പിക്കുന്ന വിദ്യാലയത്തിലെ കുട്ടികളുടെ പ്രളയകഥകളാണു ഈ കരുണാമയനായ , നാട്ടുകാരുടെ മുത്തുമാഷിനേയും കുടുംബത്തേയും , ഉള്ള വാടകവീട്ടില്‍ നിന്നും തെരുവില്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറക്കിയത്

Read More >>