ആരാണ് ഷഫീന യൂസഫലി; ഫോബ്സ് പട്ടികയില്‍ ഇടംപിടിച്ച ഏക ഇന്ത്യക്കാരിയെ കുറിച്ച് 10 കാര്യങ്ങള്‍

രുചിയൂറുന്ന വിഭവങ്ങള്‍ ആതിഥേയത്വത്തിന്റെ മാധുര്യത്തോടെ അവതരിപ്പിച്ചാണ് ഷഫീന ഫോബ്‌സ് ലിസ്റ്റില്‍ ഇടംപിടിച്ചത്

ആരാണ് ഷഫീന യൂസഫലി; ഫോബ്സ് പട്ടികയില്‍ ഇടംപിടിച്ച ഏക ഇന്ത്യക്കാരിയെ കുറിച്ച് 10 കാര്യങ്ങള്‍

അബുദാബി: ഫോബ്സ് മിഡില്‍ ഈസ്റ്റ് മാഗസിന്റെ പ്രചോദനാത്മക വനിതകളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് ഷഫീനാ യൂസഫലി എന്ന മലയാളി. പട്ടികയിലെ ഏക ഇന്ത്യയ്ക്കാരിയാണിവര്‍. രുചിയൂറുന്ന വിഭവങ്ങള്‍ ആതിഥേയത്വത്തിന്റെ മാധുര്യത്തോടെ അവതരിപ്പിച്ചാണ് ഷഫീന വിഖ്യാത ലിസ്റ്റില്‍ ഇടംപിടിച്ചത്.

ഷഫീനയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങള്‍

1- ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ മകളാണ് ഷഫീന. ഭര്‍ത്താവ് അദീപ് അഹ്മദും ബിസിനസില്‍ പങ്കാളിയാണ്.

2- ബ്രിട്ടനിലെ റിച്ച്മണ്ട് യൂണിവേഴ്സിറ്റിയില്‍ നിന്ന് ധനകാര്യത്തില്‍ ബിരുദമെടുത്തു. ഓക്സ്ഫഡ് സര്‍വകലാശാലയില്‍ എക്‌സിക്യൂട്ടീവ് എം.ബി.എ ചെയ്യുന്നു.

3- ടാബ്ലസ് ഫുഡ് കമ്പനിയുടെ സി.ഇ.ഒയും ട്വിന്റി 14 ഹോള്‍ഡിങ്‌സിന്റെ ഡയറക്ടറുമാണ്. 2010ല്‍ സ്ഥാപിതമായ ടാബ്ലസിനു കീഴില്‍ കീഴില്‍ മുപ്പതിലേറെ റസ്റ്ററന്‍ഡുകളുണ്ട്.

4- അന്താരാഷ്ട്ര പ്രസിദ്ധ ഐസ്‌ക്രീം ബ്രാന്‍ഡായ കോള്‍ഡ് സ്‌റ്റോണ്‍ ക്രീമെറി, ഭക്ഷണബ്രാന്‍ഡായ ഗാലിറ്റോസ് എന്നിവയുടെ ഇന്ത്യയിലെ ആദ്യ ഫ്രാഞ്ചൈസി കൊണ്ടുവന്നത് ഷഫീനയാണ്.

5- യു.എ.ഇയില്‍ യു.എസ് ബാര്‍ബക്യൂ റെസ്റ്ററന്‍ഡുകളായ ഫെയ്മസ് ഡേവ്‌സ്, പാന്‍കേക് ഹൗസ്, ഗാലിറ്റോസ്, ഷുഗര്‍ ഫാക്ടറി എന്നിവയും അവതരിപ്പിച്ചു.

6- പെപ്പര്‍മില്‍, ബ്ലൂംസ്ബറി, മിങ്‌സ് ചേംബര്‍ എന്നിവ സ്വന്തം ഹോട്ടല്‍ ബ്രാന്‍ഡുകളാണ്. മദ്ധ്യേക്ഷ്യന്‍ സംസ്‌കാരം നിറഞ്ഞു നില്‍ക്കുന്ന ബേക്ക് ഷോപ്പ് ആന്റ് റസ്റ്ററന്‍ഡാണ് ബ്ലൂംസ്ബറി. കൊളോണിയല്‍ ഇന്ത്യന്‍ വിഭവങ്ങളാണ് പെപ്പര്‍മില്ലിന്റെ പ്രത്യേകത.

7- യു.എ.ഇയില്‍ അച്ചീവര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്.

8- നല്ല വായനക്കാരിയാണ് ഷഫീന. ഇവരുടെ കിന്‍ഡിലില്‍ മുവ്വായിരത്തിലേറെ പുസ്തകങ്ങളുണ്ട്. ഖാലിദ് ഹുസൈനിയും ജമൈക കിന്‍കൈഡുമാണ് ഇഷ്ട എഴുത്തുകാര്‍.

9- ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഷഫീന പെപ്പര്‍ മില്‍, ബ്ലൂംസ്ബറി, മിങ്‌സ് ചേംബര്‍ എന്നീ ബ്രാന്‍ഡുകളില്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി.

10- വരുമാനം, വളര്‍ച്ചാ നിരക്ക്, സോഷ്യല്‍ മീഡിയാ ഫോളോവേഴ്‌സ്, ബ്രാന്‍ഡിന്റെ രാജ്യാന്തര വളര്‍ച്ച, ബ്രാന്‍ഡിന്റെ പിന്നിലുള്ള സെലബ്രിറ്റികള്‍, മീഡിയാ കവറേജ്, എഡിറ്റോറിയന്‍ പോയിന്റ്‌സ് തുടങ്ങിയവയാണ് വിജയികളെ തെരഞ്ഞെടുക്കാനായി പരിഗണിച്ച ഘടകങ്ങള്‍

Read More >>