ത്രിഷയെ പുകഴ്ത്തി മക്കള്‍ സെല്‍വന്‍

ഫിലിം ഡെസ്‌ക്ക്: 96 എന്ന സിനിമയിലെ നായിക ത്രിഷയെ പുകഴ്ത്തി നായകനായ വിജയ് സേതുപതി. കൃത്യനിഷ്ഠയുടെ കാര്യത്തിലും കഥാപാത്രത്തെ മനസ്സിലാക്കി സ്വയം...

ത്രിഷയെ പുകഴ്ത്തി മക്കള്‍ സെല്‍വന്‍

ഫിലിം ഡെസ്‌ക്ക്: 96 എന്ന സിനിമയിലെ നായിക ത്രിഷയെ പുകഴ്ത്തി നായകനായ വിജയ് സേതുപതി. കൃത്യനിഷ്ഠയുടെ കാര്യത്തിലും കഥാപാത്രത്തെ മനസ്സിലാക്കി സ്വയം പരുവപ്പെടുന്നതിലും ത്രിഷ വളരെ പ്രൊഫഷണലാണെന്നാണ് മക്കള്‍ സെല്‍വന്റെ പക്ഷം.

ഷൂട്ടിങ്‌ ലൊക്കേഷനുകളില്‍ സമയത്തെത്തുന്ന ത്രിഷ പ്രൊഫഷനോട് അങ്ങേയറ്റം ആത്മാര്‍ത്ഥത പുലര്‍ത്തുന്ന അഭിനേത്രിയാണു . കഥാപാത്രങ്ങളെ മനസ്സിലാക്കി അതിന്റെ പൂര്‍ണതയ്ക്ക് വേണ്ടി അവർ വളരെ അധികം പ്രയത്‌നം നടത്തുന്നുണ്ടെന്ന് മക്കള്‍ സെല്‍വന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു .

'നടുവിലെ കൊഞ്ചം പക്കത്തെ കാണോം' എന്ന സേതുപതി ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫറായ പ്രേം കുമാറാണ് 96 തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. പ്രേം കുമാറിന്റെ ആദ്യ സംവിധാന സംരംഭമാണിത്. 15 വര്‍ഷത്തിലേറെയായി അഭിനയ രംഗത്തുള്ള ത്രിഷയും മക്കള്‍ സെല്‍വനും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയെന്ന പ്രത്യേകത കൂടി 96 നുണ്ട്

Story by
Read More >>