അമ്മക്കെതിരേ ആഷിഖ് അബു; തിലകനോട് സിനിമാ തമ്പുരാക്കന്‍മാര്‍ മാപ്പുപറയുമായിരിക്കും, അല്ലേ?

Published On: 2018-06-25 10:15:00.0
അമ്മക്കെതിരേ ആഷിഖ് അബു; തിലകനോട് സിനിമാ തമ്പുരാക്കന്‍മാര്‍ മാപ്പുപറയുമായിരിക്കും, അല്ലേ?

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട സിനിമ സംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കിയ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ് അബു. തിലകനെ അനുസ്മരിച്ചാണ് ആഷിഖ് അബു അമ്മയെ വിമ‍ർശിച്ചത്.

സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞെന്ന കുറ്റത്തിന് മരണം വരെ സിനിമ തമ്പുരാക്കന്‍മാര്‍ ശത്രുവായി പുറത്തു നിര്‍ത്തിയ തിലകന്‍ ചേട്ടനോട് സംഘന ഇനിയെങ്കിലും മാപ്പു പറയുമായിരിക്കുമെന്നും ആഷിഖ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു. തിലകന്‍ ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ലെന്നും ആഷിഖ് അബുവിന്റെ പോസ്റ്റില്‍ ഓര്‍മിപ്പിക്കുന്നുണ്ട്. തിലകന്റെ ചിത്രം സഹിതമാണ് ആഷിഖിന്റെ പ്രതികരണം.

Top Stories
Share it
Top