ഫളാഷ് ബാക്ക് ഫ്രൈഡെ സം ടൈം ഇന്‍ ദി മിഡ് ഓഫ് 90 : പിതാവുമൊത്തുള്ള പഴയ ചിത്രം പങ്കുവെച്ച് അഭിഷേക്

അമിതാബ് ബച്ചനുമായുള്ള വിലമതിക്കാനാകാത്ത പഴയചിത്രം പങ്കുവെച്ച് അഭിഷേക് ബച്ചന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പിതാവുമൊത്തുള്ള ചിത്രംപുറത്തു വിട്ടത്....

ഫളാഷ് ബാക്ക് ഫ്രൈഡെ സം ടൈം ഇന്‍ ദി മിഡ് ഓഫ് 90 : പിതാവുമൊത്തുള്ള പഴയ ചിത്രം പങ്കുവെച്ച് അഭിഷേക്

മിതാബ് ബച്ചനുമായുള്ള വിലമതിക്കാനാകാത്ത പഴയചിത്രം പങ്കുവെച്ച് അഭിഷേക് ബച്ചന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പിതാവുമൊത്തുള്ള ചിത്രംപുറത്തു വിട്ടത്. തൊണ്ണൂറുകളുടെ മധ്യത്തിലെടുത്ത ചിത്രത്തില്‍ വെളുത്ത കുര്‍ത്തയും പൈജാമയുമാണ് ഇരുവരുടെയും വേഷം.

'ഫളാഷ് ബാക്ക് ഫ്രൈഡെ സം ടൈം ഇന്‍ ദി മിഡ് ഓഫ് 90' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് താരം.

അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന മന്‍മര്‍സിയാന്‍ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചുവരവിനൊരുങ്ങുന്നത്. 2016ല്‍ പുറത്തിറങ്ങിയ ഹൗസ് ഫുള്‍3 യാണ് അഭിഷേകിന്റെ അവസാന ചിത്രം.
അമിതാബ് ബച്ചനാകട്ടെ 27 വര്‍ഷത്തിനു ശേഷം ഋഷികപൂറുമായി ചേര്‍ന്നഭിനയിച്ച 102 നോട്ട് ഔട്ട് എന്ന ചിത്രത്തിന്റെ തിരക്കിലും.

Story by