നടി ആക്രമിക്കപ്പെട്ട സംഭവം: രചനാ നാരായണന്‍ കുട്ടിയും ഹണിറോസും കേസിൽ കക്ഷി ചേരും

കൊച്ചി: അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളായ രചനാ നാരായണ്‍ കുട്ടിയും ഹണിറോസും നടി ആക്രമിക്കപ്പെട്ട കേസിൽ ഹൈക്കോടതിയിൽ കക്ഷി ചേരും. കേസില്‍ വനിതാ ജഡ്ജി...

നടി ആക്രമിക്കപ്പെട്ട സംഭവം: രചനാ നാരായണന്‍ കുട്ടിയും ഹണിറോസും കേസിൽ കക്ഷി ചേരും

കൊച്ചി: അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളായ രചനാ നാരായണ്‍ കുട്ടിയും ഹണിറോസും നടി ആക്രമിക്കപ്പെട്ട കേസിൽ ഹൈക്കോടതിയിൽ കക്ഷി ചേരും. കേസില്‍ വനിതാ ജഡ്ജി വേണമെന്നും തൃശൂരിലേക്ക് വിചാരണ കോടതി മാറ്റണം എന്നുമാണ് ഇവരുടെ ആവശ്യം. ഇതേ ആവശ്യങ്ങള്‍ ആക്രമിക്കപ്പട്ട നടിയും കോടതിയില്‍ ഉന്നയിച്ചിരുന്നു. കേസില്‍ പ്രോസിക്യൂട്ടറായി 25 വര്‍ഷം എങ്കിലും അനുഭവ സമ്പത്തുള്ള അഭിഭാഷകനെ നിയമിക്കണം എന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

കേസില്‍ കുറ്റാരോപിതനായി നടന്‍ ദിലീപിനെ തിരിച്ചെത്തിക്കാനുള്ള അമ്മയുടെ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിൽ അക്രമിക്കപ്പെട്ട നടിക്ക് ഒപ്പമാണ് എന്നായിരുന്നു അമ്മ പറഞ്ഞത്. എന്നാല്‍ ആദ്യമായാണ് അക്രമിക്കപ്പെട്ട നടിക്കുവേണ്ടി അമ്മ എക്‌സിക്യൂട്ടീവ് അം​ഗങ്ങൾ പരസ്യമായി രം​ഗത്തെത്തുന്നത്.

കേസില്‍ വനിതാ ജഡ്ജി വേണമെന്നും കേസ് തൃശൂരിലേക്ക് മാറ്റണം എന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള നടിയുടെ ഹര്‍ജിയില്‍ ഇന്നാണ് വിധി വരുന്നത്. ഈ സാഹചര്യത്തിലാണ് രണ്ട് പേർ കൂടി നടിക്കുവേണ്ടി കക്ഷി ചേര്‍ന്നിരിക്കുന്നത്.

നടിയുമായി സംസാരിച്ച് പിന്തുണ അറിയിച്ചിട്ടുണ്ട്. കോടതിയിലേക്ക് പോകുന്നത് അമ്മയുടെ ഔദ്യോഗിക തീരുമാനമാണെന്നും സ്ത്രീ, സുഹൃത്ത് എന്ന നിലയില്‍ വ്യക്തിപരമായ തീരുമാനം കൂടിയാണ് ഇതെന്നും രചന നാരായൺ കുട്ടി പറഞ്ഞു. ഹണി റോസും താനും ചേര്‍ന്ന് അമ്മയുടെ മുന്നില്‍ നിര്‍ദ്ദേശം വച്ചു. അമ്മ എക്‌സിക്യൂട്ടിവില്‍ അവതരിപ്പിച്ചു, മുന്നോട്ട് പോയ്‌കൊള്ളാന്‍ അമ്മ അറിയിച്ചു. രണ്ടാഴ്ച മുമ്പാണ് തീരുമാനം ഉണ്ടായതെന്നും രചന കൂട്ടിച്ചേർത്തു.

Story by
Next Story
Read More >>