കാനില്‍ തിളങ്ങി താരസുന്ദരി

Published On: 2018-05-13 04:30:00.0
കാനില്‍ തിളങ്ങി താരസുന്ദരി

കാന്‍: കാനിലെ റെഡ്കാര്‍പ്പെറ്റില്‍ ഐശ്വര്യാ റായ്യുടെ വരവിനായി കാത്തിരിക്കുകയായിരുന്നു ആരാധക ലോകം. ആരാധകരെ ഒട്ടും നിരാശപ്പെടുത്താതെ അതി സുന്ദരിയായിതന്നെയാണ് ഇത്തവണയും ഐശ്വര്യ എത്തിയത്.

മൈക്കിള്‍ ചിങ്കോ ഡിസൈന്‍ പീക്കോക്ക് മോട്ടിഫിലുള്ള ഡ്രമാറ്റിക് പര്‍പ്പിള്‍ ഗൗണ്‍ അണിഞ്ഞാണ് ഫാഷന്‍ പ്രേമികളെ ഐശ്വര്യ ഞെട്ടിച്ചത്. ഇത്തവണയും പതിവുപോലെ മകള്‍ ആരാധ്യയും റെഡ് കാര്‍പ്പറ്റില്‍ ഉണ്ട്. അതിമനോഹരമായ ചുവന്ന ഗൗണിലാണ് ആരാധ്യ എത്തിയത്. കാനിലെ ഐശ്വര്യയുടെ പതിനേഴാമത്തെ വര്‍ഷമാണിത്.

Top Stories
Share it
Top