തല-ദളപതി ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; ഇരുവരെയും ഒന്നിപ്പിക്കാനൊരുങ്ങി അറ്റ്‌ലി

Published On: 2018-05-16 07:30:00.0
തല-ദളപതി ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; ഇരുവരെയും ഒന്നിപ്പിക്കാനൊരുങ്ങി അറ്റ്‌ലി

ഫിലിംഡസ്‌ക്: തമിഴ് സിനിമാ ആരാധകരുടെ ചങ്കിടിപ്പേറ്റി തലയും ഇളയ ദളപതിയും ഒന്നിക്കുന്നു. തമിഴ് സംവിധായകരായ ഷംങ്കറും,വെങ്കിട്ട പ്രഭുവും താരങ്ങളുടെ ഡേറ്റിന് വേണ്ടി കാത്തിരിപ്പാണെന്ന അണിയറ സംസാരങ്ങള്‍ക്കിടയില്‍ യുവ സംവിധായകനായ അറ്റലിയാണ് തന്റെ പുതിയ സിനിമ ഇവരുടേതാകുമെന്ന് പ്രഖ്യാപിച്ചത്.

ഹാട്രിക് വിജയ ചിത്രങ്ങളുടെ സംവിധായകനായ അറ്റ്‌ലിയുടെ തല-ദളപതി ചിത്രം സിനിമാ റെക്കോര്‍ഡുകള്‍ തര്‍ത്തെറിയുമെന്നാണ് സിനിമാ ലോകം കണക്ക് കൂട്ടുന്നത്. അറ്റ്‌ലിയുടെ രാജാറാണി, തെറി,മെര്‍സല്‍ തുടങ്ങിയ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയിരുന്നു. ഇരുവരെയും ഒന്നിപ്പിക്കാന്‍ തനിക്കാവുമെന്നും ചിത്രത്തിന്റെ കഥ തയ്യാറാകുന്നതായും അറ്റ്‌ലി പറഞ്ഞു. തമിഴ് തെലുങ്ക് ഭാഷകളില്‍ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

എആര്‍ മുരുക ദാസ് സംവിധാനം ചെയ്യുന്ന ദളപതി-62 ന്റെ തിരക്കിലാണ് വിജയ്. തല അജിത്താവട്ടെ സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന വിശ്വാസത്തിന്റെ ചിത്രീകരണത്തിലും.


Top Stories
Share it
Top