സിനിമകള്‍ പരാജയപ്പെടുമ്പോള്‍ ഞാന്‍ കരയാറുണ്ട്: ആമിര്‍ ഖാന്‍

മുബൈ: പ്രേക്ഷക ഹൃദം കീഴടക്കിയ നിരവധി കഥാ പാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ആമിർ ഖാൻ. സിനിമയ്ക്കകത്തും പുറത്തുമുള്ളവർ സ്‌നേഹത്തോടെ മിസ്റ്റർ...

സിനിമകള്‍ പരാജയപ്പെടുമ്പോള്‍ ഞാന്‍ കരയാറുണ്ട്: ആമിര്‍ ഖാന്‍

മുബൈ: പ്രേക്ഷക ഹൃദം കീഴടക്കിയ നിരവധി കഥാ പാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ആമിർ ഖാൻ. സിനിമയ്ക്കകത്തും പുറത്തുമുള്ളവർ സ്‌നേഹത്തോടെ മിസ്റ്റർ പെർഫെക്ഷനിസ്റ്റ് എന്നു വിളിക്കുന്ന താരം. മൂന്നു പതിറ്റാണ്ടിലേറെയായി ബോളിവുഡിന്റെ ഭാഗമായ ആമിർ നിരവധി ബ്ലോക്ക്ബസ്റ്ററുകളാണ് സൃഷ്ടിച്ചത്. എന്നാൽ സിനിമകൾ പരാജയപ്പെടുമ്പോൾ താൻ കരയാറുണ്ടെന്നാണ് ആമിർ പറയുന്നത്.

സിനിമ ചെയ്യുമ്പോൾ എനിക്ക് എന്റെ ബോധ്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനാണ് ഇഷ്ടം. അത് ക്ലിക്കായില്ലെങ്കിൽ എനിക്ക് വിഷമം തോന്നാറുണ്ട്. സിനിമകൾ പരാജയപ്പെടുമ്പോൾ ഞാൻ കരയാറുണ്ട്,' ആമിർ പറഞ്ഞു.

വിജയങ്ങൾ യാദൃശ്ചികമാണ്

'സിനിമകളുടെ വിജയങ്ങളിൽ എനിക്കെപ്പോഴും അഭിനന്ദനങ്ങൾ ലഭിക്കാറുണ്ട്. പക്ഷെ ഒരു പരിധിവരെ ഇതൊക്കെ യാദൃശ്ചികമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു തിരക്കഥാകൃത്ത് എഴുതുന്ന കഥയാണ് പിന്നീട് സിനിമയായി വളരുന്നത്,' ആമിർ പറയുന്നു.അദ്ദേഹത്തിന്റെ ഒടുവിലായി ഇറങ്ങിയ 'പികെ', 'ദംഗൽ' എന്നീ ചിത്രങ്ങൾ ബോക്‌സോഫീസിൽ തർപ്പൻ വിജയമാണ് നേടിയത്.

കൂട്ടായ്മയുടെ വിജയമാണ് നല്ല സിനിമകൾ

സിനിമ എന്നു പറയുന്നത് ഒരു കൂട്ടായ പ്രവർത്തനമാണ്. തിരക്കഥാ രചന, കാസ്റ്റിങ്, ലൊക്കേഷൻ സൗണ്ട് ഡിസൈൻ, എഡിറ്റിങ്, മാർക്കറ്റിങ് ഇതിൽ ഏതെങ്കിലും ഒന്നിൽ വീഴ്ചപറ്റിയാൽ ചിലപ്പോൾ ചിത്രം പരാജയപ്പെട്ടേക്കാമെന്നും ആമിർ പറയുന്നു.

യാഷ് രാജ് ഫിലിംസ് നിർമ്മിക്കുന്ന 'തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ' ആണ് ആമിറിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിൽ ആമിർ ഖാനു പുറമെ അമിതാഭ് ബച്ചനും അഭിനയിക്കുന്നുണ്ട്. ആദ്യമായിട്ടാണ് ഇവർ ഇരുവരും ബിഗ് സ്‌ക്രീനിൽ ഒന്നിക്കുന്നത്. 'തീർത്തും വ്യത്യസ്തമായൊരു ഗെറ്റപ്പിലാണ് ആമിർ ഈ ചിത്രത്തിലെത്തുന്നത്.

Story by
Read More >>