ഓഷോയും ഗുല്‍ഷന്‍കുമാറും ആയി ആമിര്‍ ഖാന്‍; കഥയിതാണ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ബോളിവുഡ് വൃത്തങ്ങളിലെ പ്രധാനചര്‍ച്ച ഓഷോയായും കാസറ്റ് രാജാവ് ഗുല്‍ഷന്‍കുമാറുമായും ആമിര്‍ഖാന്‍ എത്തുന്നു എന്ന വാര്‍ത്തയെ...

ഓഷോയും ഗുല്‍ഷന്‍കുമാറും ആയി ആമിര്‍ ഖാന്‍; കഥയിതാണ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ബോളിവുഡ് വൃത്തങ്ങളിലെ പ്രധാനചര്‍ച്ച ഓഷോയായും കാസറ്റ് രാജാവ് ഗുല്‍ഷന്‍കുമാറുമായും ആമിര്‍ഖാന്‍ എത്തുന്നു എന്ന വാര്‍ത്തയെ കുറിച്ചാണ്. എന്നാല്‍ ആമീര്‍ഖാന്‍ പുതിയൊരു ചിത്രത്തിനും നിലവില്‍ കൈക്കൊടുത്തിട്ടില്ലെന്ന് സൂപ്പര്‍താരത്തിന്റെ വക്താവ് അറിയിച്ചു. നിലവില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ചരിത്രസിനിമ തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്റെ കാര്യങ്ങളില്‍ മാത്രമായി അമീര്‍ഖാന്‍ ശ്രദ്ധ പുലര്‍ത്തിയിരിക്കുകയാണെന്നും വക്താവ് അറിയിച്ചു.

'പല പുതിയ ചിത്രങ്ങളുമായും ആമീര്‍ഖാന്റെ പേര് ചേര്‍ത്തുള്ള പ്രചരണങ്ങളും നടക്കുന്നുണ്ട്. പക്ഷെ ഇപ്പോള്‍ അദ്ദേഹം തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. മറ്റൊരു ചിത്രത്തിനു വേണ്ടിയും കരാറില്‍ ഒപ്പിട്ടില്ല. ഇനി അങ്ങനെ ഒന്നുണ്ടെങ്കില്‍ അദ്ദേഹം അത് ഔദ്യോഗികമായി അത് അറിയിക്കും. തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനില്‍ മാത്രമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ശ്രദ്ധ'. വക്താവ് പുറത്തുവിട്ട പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു.

വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ ഇപ്പോള്‍ രാജസ്ഥാനില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ആമീര്‍ഖാനെ കൂടാതെ അമിതാബ് ബച്ചന്‍, കത്രീന കൈഫ്, ഫാത്തിമ സന ഷെയ്ഖ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.

Story by
Read More >>