27 വര്‍ഷങ്ങള്‍ക്ക് ശേഷം അമിതാഭ് ബച്ചനും ഋഷി കപൂറും ഒന്നിക്കുന്നു

മുബൈ: 27 വര്‍ഷങ്ങള്‍ക്ക് ശേഷം അമിതാഭച്ചനും ഋഷി കപൂറും ഒന്നിക്കുന്നു. '102 നോട്ട് ഔട്ട്' എന്ന ചിത്രത്തിലാണ് സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കുന്നത്. ചിത്രം...

27 വര്‍ഷങ്ങള്‍ക്ക് ശേഷം അമിതാഭ് ബച്ചനും ഋഷി കപൂറും ഒന്നിക്കുന്നു

മുബൈ: 27 വര്‍ഷങ്ങള്‍ക്ക് ശേഷം അമിതാഭച്ചനും ഋഷി കപൂറും ഒന്നിക്കുന്നു. '102 നോട്ട് ഔട്ട്' എന്ന ചിത്രത്തിലാണ് സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കുന്നത്. ചിത്രം സംവിധാനം ചെയുന്നത് ഉമേഷ് ശുക്ലയാണ്. 102 വയസുള്ള അച്ഛന്റെയും 75 വയസുള്ള മകന്റെയും കഥ പറയുന്ന ചിത്രത്തില്‍ അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബച്ചനാണ്.

2013 ല്‍ പുറത്തിറങ്ങിയ മെഹറുന്നീസ എന്ന ചിത്രത്തിലും 2009 ലെ ഡല്‍ഹി സിക്സിലും ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നെങ്കിലും, 1991 ല്‍ പുറത്തിറങ്ങിയ അജോബ എന്ന ചിത്രത്തിലാണ് ഇരുവരും പ്രധാന കഥാപാത്രങ്ങളായി അവസാനമായി വെള്ളിത്തിരയിലെത്തിയത്.

ചരിത്രപരമായ നിരവധി വിജയ ചിത്രങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അമിതാ ബച്ചന്‍ പറഞ്ഞു. മേയ് നാലിന് ചിത്രം തിയറ്ററുകളിലെത്തും.

Story by
Next Story
Read More >>