അമ്മയിൽ ജനാധിപത്യമില്ല; മോഹൻലാലിനെ തള്ളി പത്മപ്രിയ 

കൊച്ചി: അമ്മ പ്രസിഡന്‍റ് മോഹന്‍ലാലിന്‍റെ വാദങ്ങളെ തള്ളി നടി പത്മപ്രിയ രം​ഗത്ത്. അമ്മയില്‍ ജനാധിപത്യമില്ലെന്നും നാല് പേരില്‍ രമ്യയ്ക്കും ഭാവനയ്ക്കും...

അമ്മയിൽ ജനാധിപത്യമില്ല; മോഹൻലാലിനെ തള്ളി പത്മപ്രിയ 

കൊച്ചി: അമ്മ പ്രസിഡന്‍റ് മോഹന്‍ലാലിന്‍റെ വാദങ്ങളെ തള്ളി നടി പത്മപ്രിയ രം​ഗത്ത്. അമ്മയില്‍ ജനാധിപത്യമില്ലെന്നും നാല് പേരില്‍ രമ്യയ്ക്കും ഭാവനയ്ക്കും പുറമേ റിമ കല്ലിങ്കലും ഗീതു മോഹന്‍ദാസും രാജിക്കത്ത് നല്‍കിയിട്ടുണ്ടെന്നും പത്മപ്രിയ പറഞ്ഞു. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. രാജിക്കത്ത് കിട്ടിയില്ലെന്ന് പറഞ്ഞത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും പത്മപ്രിയ പ്രതികരിച്ചു.

അമ്മ ഭാരവാഹിത്വത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍വ്വതി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ സെക്രട്ടറി പാര്‍വ്വതിയെ പിന്തിരിപ്പിക്കുകയായിരുന്നു. ഭാരവാഹികളെ മുന്‍കൂട്ടി നിശ്ചയിച്ച ശേഷമാണ് ജനറല്‍ ബോഡി ചേര്‍ന്നതെന്നും പത്മപ്രിയ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

നേരത്തെ അമ്മയില്‍ ജനാധിപത്യമുണ്ടെന്നും പാര്‍വ്വതി എന്തുകൊണ്ട് സന്നദ്ധത അറിയിച്ചില്ലെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് മോഹന്‍ലാല്‍ പ്രതികരിച്ചത്. ഇപ്പോഴും ഭാരവാഹിത്വത്തിലേക്ക് പാര്‍വ്വതി വരാന്‍ തയ്യാറായാല്‍ സന്തോഷമാണെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

Story by
Read More >>