നടിമാര്‍ ശത്രുക്കളല്ലെന്ന് അമ്മ

കൊച്ചി: നടൻ ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കം ഒതുക്കിതീർക്കാൻ അമ്മ. പ്രശ്നം പരിഹരിക്കാൻ സംഘടനയുടെ എക്സിക്യൂട്ടീവ്...

നടിമാര്‍ ശത്രുക്കളല്ലെന്ന് അമ്മ

കൊച്ചി: നടൻ ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കം ഒതുക്കിതീർക്കാൻ അമ്മ. പ്രശ്നം പരിഹരിക്കാൻ സംഘടനയുടെ എക്സിക്യൂട്ടീവ് വിളിക്കുമെന്നും നടൻ ദിലീപ്​ ഇന്ന്​ ​ അയച്ച കത്തിനെ കുറിച്ച്​ ചർച്ച ചെയ്യുമെന്നും ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു.

കത്തിനെ കുറിച്ച്​ അമ്മയുടെ എക്​സിക്യൂട്ടീവ്​ ചർച്ച ചെയ്യും. മോഹൻലാൽ കേരളത്തിൽ എത്തിയതിന്​ ശേഷം യോഗത്തിനുള്ള തീയതി തീരുമാനിക്കുമെന്നും ഇടവേള ബാബു വ്യക്​തമാക്കി. രാജിവെച്ച നടിമാർ അമ്മയുടെ ശത്രുക്കളല്ലെന്നും പറ്റുമെങ്കിൽ അവരുമായുള്ള കൂടിക്കാഴ്​ചയും ചർച്ച ചെയ്യുമെന്ന്​ ഇടവേള ബാബു പറഞ്ഞു.

Story by
Read More >>