എമി സ്വവർ​ഗാനുരാ​ഗിയോ? ആരാധകർക്കിടയിൽ ചൂടേറിയ ചർച്ച

Published On: 2018-06-10 03:45:00.0
എമി സ്വവർ​ഗാനുരാ​ഗിയോ? ആരാധകർക്കിടയിൽ ചൂടേറിയ ചർച്ച

വെബ്ഡസ്ക്ക്: നടി എമി ജാക്‌സണ്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ഏറെ ചർച്ചചെയ്യപ്പെടുന്നത് . പെണ്‍ സുഹൃത്തിനൊപ്പം നില്‍ക്കുന്ന ചിത്രത്തിന് എമി നല്‍കിയ അടിക്കുറിപ്പാണ് ആരാധകരെ ഇതിന് പ്രേരിപ്പിക്കുന്നത്. വൈഫ് ലൈഫ് എന്നായിരുന്നു എമി ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്. ഇതോടെ എമി സ്വവര്‍ഗാനുരാഗിയാണോഎന്നാണ് ആരാധകരുടെ സംശയം.

ഇപ്പോൾ എമിയുടെ പെണ്‍സുഹൃത്തായ നീലം ​ഗിൽ ട്വിറ്ററിൽ പങ്കുവെച്ച ഇരുവരുടെയും മറ്റൊരു ചിത്രം ചർച്ചകൾക്ക് എറിവു പകരുന്നതാണ്. ചിത്രത്തിന്ന് താഴെ നീലം പങ്കുവച്ച കുറിപ്പില്‍ എമിയെ വിശേഷിപ്പിച്ചിരിക്കുന്നത് ഭാര്യയെന്നാണ്. രണ്ടു ബ്രൈഡ് ഇമോജികളോടെയാണ് അടിക്കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഇതോടെ എമി സ്വവര്‍ഗാനുരാഗി തന്നെയെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകര്‍.

ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് മോഡലാണ് നീലം ഗില്‍. ഇരുപത്തിമൂന്നുകാരിയായ നീലം പ്രമുഖ ബ്രാന്‍ഡുകളുടെയെല്ലാം ഫോട്ടോഷൂട്ടുകളുടെ ഭാഗമായിട്ടുണ്ട്. വിയന്നയില്‍ നടന്ന ലൈഫ് ബോള്‍ ഇവന്റില്‍ എമിയോടൊപ്പമാണ് നീലം പങ്കെടുത്തത്.

എന്നാല്‍, ബിസിനസ്സുകാരനായ ബ്രിട്ടീഷ് വംശജന്‍ ജോര്‍ജ് പനായോട്ടുമായി താരം പ്രണയത്തിലാണെന്നും വിവാഹം ഉടനെ ഉണ്ടാകുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. വാലന്റൈന്‍സ് ഡേ ദിനത്തിൽ ആശംസകളോടൊപ്പം ജോര്‍ജിന്റെ ചിത്രവും എമി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. പക്ഷേ ഈ വാര്‍ത്തകളിലൊന്നും എമി ഇതേവരെ പ്രതികരിച്ചരിച്ചിട്ടില്ല.

Top Stories
Share it
Top