ദുൽഖറിന്റെ ബോളിവുഡ് ചിത്രം കർവാന്റെ ഫസ്റ്റ്​ ലുക്​ പോസ്റ്റർ പുറത്ത്​

Published On: 2018-05-15 15:15:00.0
ദുൽഖറിന്റെ ബോളിവുഡ് ചിത്രം കർവാന്റെ ഫസ്റ്റ്​ ലുക്​ പോസ്റ്റർ പുറത്ത്​

തമിഴിലും തെലുങ്കിലും വിജയകരമായി അരങ്ങേറ്റം കുറിച്ച സൂപ്പർതാരം ദുൽഖർ സൽമാ​ന്റെ ബോളിവുഡ്​ ചിത്രത്തി​ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ആകർശ്​ കുറാന സംവിധാനം ചെയ്യുന്ന കർവാൻ എന്ന ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം റിലീസ് തിയതി കൂടി താരം പങ്കുവെച്ചു. വരുന്ന ആഗസ്​ത്​ 10ന്​ ചിത്രം പ്രേക്ഷകരിലേക്ക്​ എത്തും.

ബോളിവുഡിലെ മുൻനിര താരം ഇർഫാൻ ഖാൻ, വെബ്​ സീരീസുകളിലൂടെ പ്രശസ്​തയായ മിഥില പാൽക്കർ എന്നിവരാണ്​ കർവാനിലെ മറ്റ്​ താരങ്ങൾ. രണ്ട്​ മൃതശരീരവുമായി പോകുന്ന മൂന്ന്​ പേരുടെ കഥയാണ്​ ചിത്രം പറയുന്നത്​. റോണീ സ്​ക്ര്യൂവാലയാണ്​ നിർമാണം.

ദുൽഖർ നായകനായി അരങ്ങേറ്റം കുറിച്ച തെലുങ്ക്​ ചിത്രം മഹാനടി ചരിത്രവിജയമായി മാറിയിരിക്കുകയാണ്​. സൂപ്പർതാര ചിത്രങ്ങളെ വരെ പിന്നിലാക്കി യു.എസ്​ ബോക്​സ്​ ഒാഫീസിലും ആന്ധ്ര ബോക്​സ്​ ഒാഫീസിലും ചിത്രം കുതിക്കുകയാണ്​.

Top Stories
Share it
Top