പൃഥിരാജും പെപ്പെയും ഒരുമിക്കുന്നു; ത്രില്ലര്‍ തന്നെയെന്ന് റിപ്പോര്‍ട്ടുകള്‍

ലിജോ ജോസ് പെല്ലിശേരി അങ്കമാലി ഡയറീസിലൂടെ മലയാള സിനിമക്ക് നല്‍കിയത് നിരവധി മികച്ച താരങ്ങളെയാണ്. ഒപ്പം ഒരു മികച്ച ഹീറോയെയും. സ്വാതന്ത്യം...

പൃഥിരാജും പെപ്പെയും ഒരുമിക്കുന്നു; ത്രില്ലര്‍ തന്നെയെന്ന് റിപ്പോര്‍ട്ടുകള്‍

ലിജോ ജോസ് പെല്ലിശേരി അങ്കമാലി ഡയറീസിലൂടെ മലയാള സിനിമക്ക് നല്‍കിയത് നിരവധി മികച്ച താരങ്ങളെയാണ്. ഒപ്പം ഒരു മികച്ച ഹീറോയെയും. സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെ ലിജോയുടെ കണ്ടെത്തല്‍ യാദൃശ്ചികമല്ലെന്ന് ആന്റണി വര്‍ഗീസ് തെളിയിക്കുകയും ചെയ്തു.

ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രം നേടിയ മികച്ച വിജയത്തിന് പിന്നാലെ ആന്റണി വര്‍ഗീസ് എന്ന പെപ്പെ പൃഥിരാജിനൊപ്പം അടുത്ത ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. സ്വാതന്ത്യം അര്‍ദ്ധരാത്രിയിലിന്റെ സംവിധായകന്‍ ടിനു പാപ്പച്ചന്‍ അടുത്തതായി ചെയ്യുന്ന ചിത്രത്തിലാണ് പൃഥിയും ആന്റണിയും ഒരുമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജെനുസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന രണത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് പൃഥി.

Story by
Next Story
Read More >>