ആര്യ അവസാനിപ്പിക്കുന്നില്ല; വീണ്ടും പുതിയ റിയാലിറ്റി ഷോ

Published On: 2018-04-18 11:45:00.0
ആര്യ അവസാനിപ്പിക്കുന്നില്ല; വീണ്ടും പുതിയ റിയാലിറ്റി ഷോ

നടന്‍ ആര്യ പ്രധാന റോളില്‍ വന്ന എങ്കെ വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ആര്യക്ക് വധുവിനെ കണ്ടെത്തുക എന്നതായിരുന്നു ഷോയുടെ ഉദ്ദേശം. അവസാന റൗണ്ടില്‍ വന്ന മൂന്ന് മത്സരാര്‍ത്ഥികളെയും തെരഞ്ഞെടുക്കാതെ ഷോ അവസാനിച്ചിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ ആര്യ റിയാലിറ്റിഷോകളിലെ പങ്കാളിത്തം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്. കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന ബിഗ്‌ബോസ് ഷോയുടെ രണ്ടാം ഭാഗത്തിലാണ് ആര്യ പങ്കെടുക്കുക.

ആര്യയെ കൂടാതെ ജയം രവിയും പങ്കെടുത്തേക്കും. ബിഗ്‌ബോസിലൂടെ ശ്രദ്ധേയയായ ഓവിയയെ രണ്ടാം ഭാഗത്തിലും പങ്കെടുപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നുണ്ടെന്നും വാര്‍ത്തകളുണ്ട്.

Top Stories
Share it
Top