അമ്മയുടെ ഭാഗമായിരിക്കുന്നതില്‍ അര്‍ത്ഥമില്ല- ഭാവന

കൊച്ചി: അമ്മയിൽ നിന്നും രാജിവെക്കുന്നതായി നടി ഭാവന. അമ്മയുടെ ഭാഗമായിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഭാവന ഫെയ്സ്ബുക്കിൽ കുറിച്ചു. ദിലീപിനെ...

അമ്മയുടെ ഭാഗമായിരിക്കുന്നതില്‍ അര്‍ത്ഥമില്ല- ഭാവന

കൊച്ചി: അമ്മയിൽ നിന്നും രാജിവെക്കുന്നതായി നടി ഭാവന. അമ്മയുടെ ഭാഗമായിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഭാവന ഫെയ്സ്ബുക്കിൽ കുറിച്ചു. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല രാജി. ഇതിനു മുമ്പും ഈ നടന്‍ എന്റെ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ട്. അന്ന് പരാതിപ്പെട്ടപ്പോള്‍ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ലെന്നും ഭാവന ആരോപിച്ചു.

ഇത്രയും മോശപ്പെട്ട അനുഭവം എന്റെ ജീവിതത്തില്‍ ഈയിടെ ഉണ്ടായപ്പോള്‍ , ഞാന്‍ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതല്‍ ശ്രമിച്ചത്. ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് മനസ്സിലാക്കി ഞാന്‍ രാജി വെക്കുന്നു എന്നതാണ് ഭാവനയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. ഡബ്ല്യുസിസിയുടെ പേജിലാണ് ഭാവന ഇക്കാര്യങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Story by
Read More >>