വടക്കന്‍ സെല്‍ഫിക്ക് ശേഷം പ്രജിത്തിന്റെ പുതിയ ചിത്രം; സജീവ് പാഴൂരിന്റെ തിരക്കഥ

നിവിന്‍പോളിയെ നായകനാക്കി ഒരു വടക്കന്‍ സെല്‍ഫിയെന്ന ചിത്രം സംവിധാനം ചെയ്ത പ്രജിത്ത് പുതിയ ചിത്രവുമായെത്തുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന...

വടക്കന്‍ സെല്‍ഫിക്ക് ശേഷം പ്രജിത്തിന്റെ പുതിയ ചിത്രം; സജീവ് പാഴൂരിന്റെ തിരക്കഥ

നിവിന്‍പോളിയെ നായകനാക്കി ഒരു വടക്കന്‍ സെല്‍ഫിയെന്ന ചിത്രം സംവിധാനം ചെയ്ത പ്രജിത്ത് പുതിയ ചിത്രവുമായെത്തുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌ക്കാരം നേടിയ സജീവ് പാഴൂരാണ് തിരക്കഥയൊരുക്കുന്നത്.

ബിജുമേനോനാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. റിയലിസ്റ്റിക് ചിത്രമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

പടയോട്ടം എന്ന ചിത്രത്തിലാണ് ബിജുമേനോന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ചെങ്കല്‍ രഘു എന്ന കഥാപാത്രത്തെയാണ് ബിജുമേനോന്‍ അവതരിപ്പിക്കുന്നത്.


Story by
Next Story
Read More >>