രണ്‍ബീറിന്റെ ഷംഷേരയില്‍ വാണി കപൂറിന് നറുക്ക് വീഴാന്‍ സാദ്ധ്യത

ഫിലിം ഡസ്‌ക്: രാജ് കുമാര്‍ ഹിരാനിയുടെ സഞ്ജുവിന് ശേഷം രണ്‍ബീര്‍ കപൂര്‍ യഷ് രാജ് ഫിലിംസിന്റെ ഷംഷേരയില്‍ ആഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്. ബോളിവുഡ്...

രണ്‍ബീറിന്റെ ഷംഷേരയില്‍ വാണി കപൂറിന് നറുക്ക് വീഴാന്‍ സാദ്ധ്യത

ഫിലിം ഡസ്‌ക്: രാജ് കുമാര്‍ ഹിരാനിയുടെ സഞ്ജുവിന് ശേഷം രണ്‍ബീര്‍ കപൂര്‍ യഷ് രാജ് ഫിലിംസിന്റെ ഷംഷേരയില്‍ ആഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് സഞ്ജു.

ചിത്രത്തില്‍ രണ്‍ബീറിന്റെ നായിക ആരാവും എന്ന് അണിയറ പ്രവര്‍ത്തര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നറുക്ക് വീഴുക വാണി കപൂറിനാകുമെന്നാണ് പിന്നാമ്പുറക്കഥകള്‍.
2013 ല്‍ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി സിനിമയായ ശുദ് ദേസീ റൊമാന്‍സിലൂടെയാണ് താരം നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്
2016 രണ്‍വീര്‍ സിംഗിന്റെ നായികയായാണ് വാണി കപൂര്‍ അവസാനമായി വെള്ളിത്തിരിലെത്തിയത്. യഷ് രാജ് ഫിലിംസ് നിര്‍മ്മിച്ച ചിത്രം 130 കോടി കളക്ഷന്‍ നേടിയിരുന്നു.

ബോളിവുഡ് വാണിജ്യ സിനിമകള്‍ക്കിടയില്‍ ഷംഷേര വ്യത്യസ്തമായ ചിത്രമാകുമെന്നും അഭിനേതാവെന്ന നിലയില്‍ തനിക്ക് ഇത് വെല്ലുവിളിയാണെന്നും റണ്‍ബീര്‍ പ്രതികരിച്ചു. ഈ വര്‍ഷം അവസാനത്തില്‍ ആരംഭിക്കുന്ന ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷന്‍ പോസ്റ്ററും നിര്‍മ്മാതാക്കള്‍ നേരത്തെ പുറത്ത് വിട്ടിരുന്നു. മഴുവേന്തിയ കൊള്ളക്കാരന്റെ വേഷത്തിലാണ് മോഷന്‍ പോസ്റ്ററില്‍ താരം പ്രത്യക്ഷപ്പെടുന്നത്.

Story by
Read More >>