പുസ്തക പ്രകാശനം

Published On: 2018-04-26 14:30:00.0
പുസ്തക പ്രകാശനം


കോഴിക്കോട്:എ.കെ.മജീദ് മാഷിന്റെ 'ഇംഗ്ലീഷ് കവികള്‍ ചൗസര്‍ മുതല്‍ എലിയറ്റ് വരെ'യെന്ന പുസ്തകം വ്യാഴാഴ്ച പ്രകാശനം ചെയ്തു.കോര്‍പ്പറേഷന്‍ സ്ഥിരം സമിതി ചെയര്‍മാന്‍ എം.രാധാകൃഷ്ണന്‍ പ്രൊഫസര്‍ എന്‍.ദാസന് കൈമാറിയാണ് ചടങ്ങ് നിര്‍വ്വഹിച്ചത്. കോഴിക്കോട് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ പി.രാമചന്ദ്രന്‍,എം.അബ്ദു,ടി.പി. അബ്ദുള്‍ മജീദ്,ജോസ് പ്രസാദ്, ശിവകുമാര്‍, നിസാര്‍ ചേലേരി എന്നിവര്‍ സംസാരിച്ചു.

കോഴിക്കോട് ജില്ലാ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഇംഗ്ലീഷ് ടീച്ചര്‍മാരുടെ യാത്ര അയപ്പ് യോഗം കോര്‍പ്പറേഷന്‍ സ്ഥിരം സമിതി ചെയര്‍മാന്‍ എം.രാധാകൃഷ്ണന്‍ ബുധനാഴ്ച്ച നിര്‍വ്വഹിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാല അദ്ധ്യകപകന്‍ ഡോ:ദാസന്‍ ഇംഗ്ലീഷില്‍ പഠിപ്പിക്കുന്നതിനുള്ള വിശ്വാസം മെച്ചപ്പെടുത്തുക എന്ന വിഷയത്തില്‍ ക്ലാസെടുത്തു.

Top Stories
Share it
Top