വെര്‍നോണ്‍ സബ്യുടെക്‌സ് 1 : ഫ്രഞ്ച് അണ്ടര്‍ ഗ്രൗണ്ട് ജീവിതങ്ങള്‍ക്ക് ഒരാമുഖം

ദശാബ്ദത്തിലെ മികച്ച നോവല്‍ എന്ന ഖ്യാതി നേടിയാണ് ഫ്രഞ്ച് എഴുത്തുകാരി വിര്‍ജിനി ഡിപ്പിന്റെയുടെ (Viriginie Despentes) നോവല്‍ വെര്‍നോണ്‍ സുബ്യുടെക്‌സ് 1...

വെര്‍നോണ്‍ സബ്യുടെക്‌സ് 1 : ഫ്രഞ്ച് അണ്ടര്‍ ഗ്രൗണ്ട് ജീവിതങ്ങള്‍ക്ക് ഒരാമുഖം

ദശാബ്ദത്തിലെ മികച്ച നോവല്‍ എന്ന ഖ്യാതി നേടിയാണ് ഫ്രഞ്ച് എഴുത്തുകാരി വിര്‍ജിനി ഡിപ്പിന്റെയുടെ (Viriginie Despentes) നോവല്‍ വെര്‍നോണ്‍ സുബ്യുടെക്‌സ് 1 (Vernon Subutex 1) ഇക്കുറി മാന്‍ ബുക്കറിന്റെ ദീര്‍ഘപ്പട്ടികയില്‍ ഇടം നേടുന്നത്. അത്തരം ഒരു വാദത്തിന്റെ ചുവടുപറ്റിയാണ് ഡിപ്പിന്റെയുടെ നോവലിന് പിന്നാലെ പോകുന്നത്. ആഹ്ലാദകരം എന്ന ഒറ്റവാക്കില്‍ വിധിതീര്‍പ്പാക്കാന്‍ പാകത്തില്‍ തന്നെയാണ് വെര്‍നോണ്‍ സബ്യുടെക്‌സ് 1 എഴുതപ്പെട്ടിരിക്കുന്നത്. (ഈ നോവല്‍ മൂന്ന് ഭാഗങ്ങളില്‍ ആയിട്ടാണ് ഫ്രഞ്ച് ഭാഷയില്‍ പുറത്ത് വന്നിരിക്കുന്നത്. നോവലിസ്റ്റ് ദീര്‍ഘമായൊരു രചനയായിട്ടാണ് പ്രസാധകന് ഇത് സമര്‍പ്പിക്കുന്നത്. തന്റെ രചനക്ക് കത്തിവീഴുമെന്നു അവര്‍ തീര്‍ച്ചയായും ധരിച്ചു. എന്നാല്‍ പ്രസാധകനാണ് ഇത് മൂന്നായി തന്നെ പ്രസിദ്ധീകരിക്കണം എന്ന ആശയം മുന്നോട്ട് വെക്കുന്നത്. അതിന്‍ പ്രകാരം മൂന്നാമത്തെ ഭാഗം ഡിപ്പിന്റെ ഝടുതിയില്‍ പൂര്‍ത്തീകരിക്കുകയായിരുന്നു. മൂന്ന് ഭാഗങ്ങള്‍ക്കും ഫ്രാന്‍സില്‍ വലിയ സ്വീകരണമാണ് ലഭിച്ചത്.)

പാരീസിലെ ഇരുണ്ട ഇടങ്ങളിലെ മനുഷ്യരേയും അവരുടെ അതിജീവനത്തേയും അവതരിപ്പിക്കുകയാണ് ഈ നോവല്‍. വ്യത്യസ്ത സാംസ്‌ക്കാരിക ധാരകളുടെ സംഗമ ഇടമാണല്ലോ പാരീസ്. ഫ്രാന്‍സിലെ റോക്ക്‌സംഗീതത്തിന്റേയും മരുന്നടി സമൂഹങ്ങളെയും ഒക്കെ ഒരു ടെലിവിഷന്‍ സീരിയലിന്റെ ലാഘവത്തോടെ നോവലിസ്റ്റ് ട്രിലോ ആദ്യ ഭാഗത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. വെര്‍നോണ്‍ എന്ന കഥാനായകന്‍ ജീവിതത്തില്‍ തോറ്റ് പോയോരാളാണ്. ഇരുപതാമത്തെ വയസ്സ് മുതല്‍ പാരീസിലെ ഒരു തെരുവില്‍ ഒരു മ്യൂസിക് കട നടത്തുകയായിരുന്നു അയാള്‍. വിനൈല്‍ റെക്കോര്‍ഡുകളും, സീ ഡികളുമൊക്കെ വില്‍ക്കുന്ന 'റിവോള്‍വര്‍' എന്നൊരു കട. ഇന്റെര്‍നെറ്റിന്റെ വരവോടെ അയാളുടെ കട നഷ്ട്ടത്തിലാകുന്നു. പിന്നീട് അത് പൂട്ടുന്നു. ജീവിതത്തില്‍ അയാള്‍ തുടര്‍ന്ന് പോന്നിരുന്നു ആര്‍ഭാടം ജീവിതം അങ്ങനെ പ്രതിസന്ധിയിലാകുന്നു. താമസിക്കുന്ന ഫ്‌ലാറ്റില്‍ നിന്നും ഇറങ്ങേണ്ടി വരുന്നു. മധ്യവയസെത്തിയ വെര്‍നോന്റെ ശരീരം തളര്ച്ചക്കും രോഗത്തിന് വിധേയപ്പെടുന്നു. ജീവിക്കാന്‍ ചില്ലി കാശ് ഇല്ലാതെ സുഹൃത്തുക്കളുടെയൊക്കെ കരുണ തേടുകയാണ് അയാള്‍. ജീവിതം അത്രമേല്‍ നരകത്തിലേക്ക് പോകുന്ന ഒരു സന്ധിയിലാണ് വെര്‍നോണ്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ച് ഒരു കുറിപ്പ് വൈറല്‍ ആയി മാറുന്നത്. ആ വാചകങ്ങളെ പിന്‍പറ്റി ഒരു വലിയ സംഘം ആളുകള്‍ അയാള്‍ക്ക് പിന്നാലെ എത്തുന്നു. അലക്‌സ് ബ്ലീച് എന്ന പ്രശസ്ത ഗായകന്റെ അവസാന പെര്‍ഫോമന്‍സിന്റെ വീഡിയോ ഫൂട്ടജ് തന്റെ കയ്യില്‍ ഉണ്ടെന്ന ആയിരുന്നു ആ പോസ്റ്റ്. ദേസ്‌പെന്റെ തന്റെ മോഡേണ്‍ ക്ലാസ്സിക് ട്രിലോജിക്ക് ഇങ്ങനെയാണ് വഴിമരുന്നിട്ടിരിക്കുന്നത്. ഒരു ത്രില്ലര്‍ നോവലിന്റെ സര്‍വമാന ഗുണങ്ങളും ഉള്ള ഈ നോവല്‍ ഫ്രഞ്ച് ജീവിതങ്ങളിലെ പോങ്ങച്ചത്തേയും കപടമൂല്യങ്ങളെയും കണക്കിന് പരിഹസിക്കുന്നുണ്ട്. എഴുത്തുകാരിയുടെ നീരീക്ഷണപാടവമാണ് ഭാഷയുടെ ഉപയോഗത്തേക്കാളും ഏതൊരു വായനക്കാരനേയും ഈ നോവലിനൊപ്പം സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം. തീര്‍ത്തും പാരായണക്ഷമതയുള്ള നോവലെങ്കിലും ഫ്രഞ്ച് ജീവിതത്തെ കുറിച്ചൊക്കെ മിനിമം ധാരണ വെച്ച് വേണം നോവലിലേക്ക് കയറാന്‍. ഇത്തരം ഒരു പരിമിതിയെ വിവര്‍ത്തക അവരുടെ അപാരമായ ക്ഷമയും, വൈഭവും കൊണ്ട് കുറ്റമറ്റതാക്കുന്നു ചെറുതായൊന്നു പളിപോയാല്‍ കൈവിട്ടു പോകവുന്നത്ര നേര്‍ത്തതാണ് അതിന്റെ ആഖ്യാനം. ഫ്രഞ്ച് സംസ്‌കാരത്തിന്റെയും,ഭാഷയുടെ എല്ലാ സങ്കീര്ണതകളെയും നിലനിര്‍ത്തി കൊണ്ട് തന്നെയാണ് ഇംഗ്ലീഷ് വിവര്‍ത്തനം. പൂര്‍ണമായും ഫ്രഞ്ച് അണ്ടര്‍ഗ്രൗണ്ട് ജീവിതങ്ങളുടെ നേര്‍ചിത്രണം ഇംഗ്ലീഷ് വായനക്കാര്‍ക്ക് അത്ര ഇഷ്ടപെടുമോ എന്നൊരു സന്ദേഹം നോവലിസ്റ്റിന് ഉണ്ടായിരുന്നു. അതൊക്കെ ആസ്ഥാനത്താക്കിയാണ് നോവലിന്റെ ആദ്യഭാഗത്തിന് കിട്ടിയ സ്വീകരണം. ഇതാ ഇപ്പോള്‍ മാന്‍ ഇന്റര്‍നാഷണല്‍ ബുക്കറിന്റ ദീര്‍ഘ പട്ടികയില്‍ എത്തുകയും ചെയ്തിരിക്കുന്നു.

വലിയ സ്വീകരണമാണ് ഫ്രഞ്ച് വായനാലോകത്തു ഈ നോവലിന് ലഭിച്ചിരിക്കുന്നത്. ചൂടപ്പം പോലെ ഈ നോവല്‍ വിറ്റു തീര്‍ക്കപ്പെട്ടു. സ്വതവേ കീഴ്‌വഴക്കങ്ങളോട് കലഹിക്കുന്നൊരു എഴുത്തുകാരിയെന്ന നിലയില്‍ നോവലിസ്റ്റ് ഫ്രഞ്ച് സാഹിത്യ ലോകത്തെ ഒറ്റയാനാണ്. അവരുടെ സാഹിത്യങ്ങള്‍ മലിനമെന്നും, ചവറു കൂനയെന്നും ഒക്കെയാണ് വിശേഷിക്കപ്പെട്ടിരിക്കുന്നതു. എങ്കിലും ഒരാവര്‍ത്തി വായിച്ചു നോക്കിയാല്‍ അറിയാം വെസ്റ്റേണ്‍ ജീവിതത്തിന്റെ വളര്‍ച്ച പരിണാമങ്ങള്‍ എങ്ങനൊയെക്കയാണ് കഴിഞ്ഞ മുപ്പതു വര്‍ഷം കൊണ്ട് മാറ്റത്തിന് വിധേയമായത് എന്ന് ഈ നോവല്‍ത്രയം പറഞ്ഞു തരുന്നതെന്ന്. അധികമൊന്നും അറിയാത്ത ഫ്രഞ്ച് അണ്ടര്‍ഗ്രൗണ്ട് ജീവിതങ്ങള്‍ക്കൊരു ആമുഖം ആണ് ഈ നോവല്‍.

ഫ്രാന്‍സിലെ ല്യോന്‍ നഗരത്തില്‍ ഒരു കാലത്തു വേശ്യാവൃത്തി ചെയ്തിരുന്നു ഡിപ്പിന്റെ. ഡിപ്പിന്റെ അവരുടെ ശരിയായ പേര് അല്ല. 1993-ല്‍ എഴുതിയ ബൈസെ-മോ എന്നാദ്യ നോവലിലൂടെ ഫ്രഞ്ച് സാഹിത്യ ലോകത്തു ഒരു ഇരിപ്പടം സ്വന്തമാക്കിയതാണ് അവര്‍. രണ്ടു സ്ത്രീകളുടെ വന്യമായ യാത്രയുടെ വിവരണം ആ നോവല്‍. വലിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയ നോവല്‍ പിന്നീട് സിനിമയായപ്പോഴും കോലാഹലങ്ങള്‍ ഉണ്ടായി. കുറച്ചൊരു പരുക്കന്‍ ഭാവമുണ്ട് ആ എഴുത്തിന്. ജീവിതത്തില്‍ അവര്‍ പിന്നിട്ട തിക്തതകളുടെ കാച്ചിക്കുറുക്കിയ ഭാവമാണ് ആ എഴുത്തിന്. പോയിമുഖങ്ങളെ തുറന്നുകാട്ടുന്നതില്‍ അവര്‍ക്ക് യതോരു വൈഷമ്യവും ഇല്ല.

Story by
Read More >>