കാന്‍ ചലച്ചിത്രമേളയില്‍ ശ്രീദേവിക്ക് ആദരം

Published On: 2018-05-18 08:45:00.0
 കാന്‍ ചലച്ചിത്രമേളയില്‍ ശ്രീദേവിക്ക് ആദരം

മുംബൈ: അന്തരിച്ച നടി ശ്രീദേവിക്ക് കാന്‍ ചലച്ചിത്രമേളയില്‍ ആദരം. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചാണ് അവാര്‍ഡ്. ശ്രീദേവിക്ക് വേണ്ടി സംവിധായകന്‍ സുഭാഷ് ഗായും നിര്‍മ്മാതാവ് നമ്രത ഗോയലും അവാര്‍ഡ് ഏറ്റുവാങ്ങി.

ഇത് അഭിമാന മുഹൂര്‍ത്തമാണ്, ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനക്ക് നല്‍കുന്ന അംഗീകാരമാണിത്- സുഭാഷ് ഗായ് ട്വിറ്ററില്‍ കുറിച്ചു. ജാന്‍വിയും ഖുഷിയും ഞാനും ഈ അംഗീകാരത്തില്‍ അഭിമാനിക്കുന്നു. ശ്രീദേവി ലക്ഷക്കണക്കിനാളുകളുടെ ഹൃദയത്തില്‍ ഇന്നും ജീവിക്കുന്നു. അവരെ എത്രത്തോളം സ്‌നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്നതിന്റെ തെളിവാണിതെന്നും ഭര്‍ത്താവ് ബോണി കപൂര്‍ പറഞ്ഞു. നേരത്തെ, മികച്ച നടിക്കുള്ള 65ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം ശ്രീദേവിക്ക് ലഭിച്ചിരുന്നു. മോം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം. ഫെബ്രുവരി 24ന് ദുബായിലായിരുന്നു ശ്രീദേവിയുടെ അപ്രതീക്ഷിത മരണം.

Top Stories
Share it
Top