കാന്‍ ഫെസ്റ്റിവല്‍: സോനം ഇന്ന് റെഡ്കാര്‍പ്പെറ്റില്‍

കാന്‍: ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ സോനം കപൂര്‍ കാന്‍ ഫെസ്റ്റിവലിനെത്തി. കറുപ്പും വെളുപ്പും നിറങ്ങളുള്ള മാക്‌സി ടൈപ്പ് വസ്ത്രവും...

കാന്‍ ഫെസ്റ്റിവല്‍: സോനം ഇന്ന് റെഡ്കാര്‍പ്പെറ്റില്‍

കാന്‍: ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ സോനം കപൂര്‍ കാന്‍ ഫെസ്റ്റിവലിനെത്തി. കറുപ്പും വെളുപ്പും നിറങ്ങളുള്ള മാക്‌സി ടൈപ്പ് വസ്ത്രവും സണ്‍ഗ്ലാസുമായിരുന്നു സോനത്തിന്റെ വേഷം. ഇത് സംബന്ധിച്ച ചിത്രങ്ങള്‍ .'ഹായ് കാന്‍സ്' എന്ന തലക്കെട്ടോടെ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടണ്ട്. സോനത്തിന്റെ സഹോദരി റെയ കപൂറും ദീപ് കെയ്‌ളിയുമാണ് സോനത്തെ അണിയിച്ചൊരുക്കിയത്. എന്നാല്‍ റെയ സോനത്തെ അനുഗമിക്കുന്നില്ല.

പുതുമണവാട്ടിയാണെങ്കിലും ഭര്‍ത്താവ് ആനന്ദ് അഹുജയില്ലാതെയാണ് സോനത്തിന്റെ കാന്‍ യാത്ര. ഈ മാസം എട്ടിനായിരുന്നു വസ്ത്ര വ്യാപാരിയായ ആനന്ദ് അഹൂജയുമൊത്തുള്ള ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ സോനത്തിന്റെ വിവാഹം.

32 വയസുള്ള സോനം എട്ടാം തവണയാണ് കാന്‍ ഫെസ്റ്റിവലില്‍ ചുവടുവെക്കുന്നത്. ഇന്ന് രാത്രി സോനം റെഡ് കാര്‍പ്പെറ്റിലെത്തും.


Story by
Read More >>