ബോളിവുഡില്‍ കാസ്റ്റിങ് കൗച്ചുണ്ടെന്ന് ആലിയ ഭട്ട്

മുംബൈ: ബോളിവുഡില്‍ കാസ്റ്റിങ് കൗച്ച് നിലനില്‍ക്കുന്നുണ്ടെന്ന് നടി ആലിയ ഭട്ട്. എല്ലാ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും നല്ലൊരവസരം ലഭിക്കുവാന്‍ വേണ്ടി...

ബോളിവുഡില്‍ കാസ്റ്റിങ് കൗച്ചുണ്ടെന്ന് ആലിയ ഭട്ട്

മുംബൈ: ബോളിവുഡില്‍ കാസ്റ്റിങ് കൗച്ച് നിലനില്‍ക്കുന്നുണ്ടെന്ന് നടി ആലിയ ഭട്ട്. എല്ലാ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും നല്ലൊരവസരം ലഭിക്കുവാന്‍ വേണ്ടി മോശം അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വന്നതായി തനിക്കറിയാമെന്നും ഇന്‍ഡസ്ട്രിയില്‍ പിടിച്ച് നില്ക്കുവാന്‍ വേണ്ടി വളരെയധികം പ്രയാസം അനുഭവിയ്ക്കേണ്ടി വന്നിട്ടുണ്ടെന്നും ഡെക്കാന്‍ ക്രോണിക്കിളിനു നല്‍കിയ അഭിമുഖത്തില്‍ ആലിയ വെളിപ്പെടുത്തുന്നു.

പ്രയാസം അനുഭവിക്കുന്നവരെ വളരെയധികം ദുരുപയോഗം ചെയ്തിട്ടുണ്ട് ചിലരെന്ന് ആലിയ ചൂണ്ടിക്കാട്ടുന്നു. നടിമാരായ റിച്ച ചാദ, രാധിക ആപ്തെ, കല്‍ക്കി കൊച്ചെലിന്‍, സ്വര ഭാസ്‌ക്കര്‍ എന്നിവര്‍ കാസ്റ്റിങ് കൗച്ചിലൂടെ തങ്ങള്‍ക്ക് നേരിടേണ്ടേിവന്ന ദുരനുഭവങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു.

എന്നാല്‍ രണ്‍ബീര്‍ കപൂര്‍ അടക്കമുള്ള ബോളിവുഡ് താരങ്ങള്‍ കാസ്റ്റിങ് കൗച്ച് നിലനില്‍ക്കുന്നുണ്ടെന്ന ആരോപണത്തെ നിഷേധിക്കുകയാണ് ചെയ്തത്. കാസ്റ്റിങ് കൗച്ചില്‍ നിന്ന് ദുരനുഭവം നേരിട്ടവര്‍ തങ്ങളുടെ രക്ഷക്കര്‍ത്താക്കളെ സംഭവത്തെക്കുറിച്ച് അറിയിക്കാനും പോലീസിനോട് പരാതിപ്പെടാനും മടിക്കരുതെന്ന് അലിയ ഭട്ട് നിര്‍ദ്ദേശിച്ചു.

Story by
Next Story
Read More >>