സര്‍ക്കാറിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വിവാദം: വിജയ്‌ക്കെതിരെ കേസ്

Published On: 2018-06-26 06:30:00.0
സര്‍ക്കാറിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വിവാദം: വിജയ്‌ക്കെതിരെ കേസ്

ചെന്നൈ: വിജയ് ചിത്രം സര്‍ക്കാരിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത് മുതല്‍ വിവാദങ്ങളും തല പൊക്കുകയാണ്. ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി നില്‍ക്കുന്ന ഇളയ ദളപതിയുടെ ചിത്രമാണ് ആളിക്കത്തുന്ന വിവാദത്തിന് പിന്നില്‍.


ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെതിരെ സമൂഹത്തിന്റെ പലകോണില്‍ നിന്നും വിമര്‍ശനങ്ങളുയര്‍ത്തിയിരുന്നെങ്കിലും ഒരുപടി കൂടി കടന്നു പ്രതിഷേധിക്കുകയാണ് തമിഴ്‌വേന്തന്‍ എന്ന അഭിഭാഷകന്‍. വിജയ്, സംവിധായകന്‍ മുരുക ദാസ് എന്നിവര്‍ക്കെതിരെ കേസ് നല്‍കിയിരിക്കുകയാണ് അദ്ദേഹം. ചെന്നൈ പൊലിസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയരിക്കുന്നത്. ലക്ഷക്കണക്കിന് ആരാധകരുള്ള വിജയെ പോലുള്ള ഒരുതാരം ഇത്തരത്തില്‍ സിഗരറ്റുമായി നില്‍ക്കുന്ന ചിത്രം യുവാക്കളെ സ്വാധീനിക്കുമെന്നും അവര്‍ തെറ്റായ ദിശയിലേക്ക് നയിക്കപ്പെടുമെന്നും പരാതിയില്‍ പറയുന്നു. പൊലിസ് നടപടികളിലൂടെ ഈ ദൃശ്യം നീക്കം ചെയ്യണമെന്നതാണ് പരാതിക്കാരന്റെ ആവശ്യം.

വിജയ് നായകനായ ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. അഴകിയ തമിഴ് മകനു ശേഷം വിജയും എ.ആര്‍ റഹ്മാനും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

>
Top Stories
Share it
Top