ഇനി ഇവര്‍ എത്തുക ഡാകിനിയുമായി; ഒപ്പം ബേബിച്ചായനും ഇന്ദ്രന്‍സും

സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന സിനിമ സംഭാവന ചെയ്തത് രണ്ട് മികച്ച കലാകാരികളെ ആണ്. കെ.ടി മുഹമ്മദിന്റെയും ഇബ്രാഹിം വേങ്ങരയുടേയും...

ഇനി ഇവര്‍ എത്തുക ഡാകിനിയുമായി; ഒപ്പം ബേബിച്ചായനും ഇന്ദ്രന്‍സും

സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന സിനിമ സംഭാവന ചെയ്തത് രണ്ട് മികച്ച കലാകാരികളെ ആണ്. കെ.ടി മുഹമ്മദിന്റെയും ഇബ്രാഹിം വേങ്ങരയുടേയും നാടകങ്ങളിലൂടെ കഴിവ് തെളിയിച്ചവര്‍. ബാലുശേരി സരസയും ശ്രീലത ശ്രീധരനും. സുഡാനിക്ക് ശേഷം അവര്‍ വീണ്ടും എത്തുകയാണ്. സംസ്ഥാന പുരസ്‌ക്കാര ജേതാവ് രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന ഡാകിനി എന്ന ചിത്രത്തിലൂടെ.

ഇവരോടൊപ്പം ഇത്തവണത്തെ മറ്റൊരു പുരസ്‌ക്കാര ജേതാവ് പോളി വത്സനും സേതുലക്ഷ്മിയും ചിത്രത്തിലുണ്ട്. സൂരജ് വെഞ്ഞാറന്മൂട് , ചെമ്പന്‍ വിനോദ് ജോസ്, അലെന്‍സിയര്‍,ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു.

സന്ദീപ് സേനന്‍, അനീഷ് എം തോമസ്, ബി രാകേഷ് എന്നിവരാണ് നിര്‍മ്മാണം.ഛായാഗ്രഹണം : അലക്‌സ് പുളിക്കല്‍ , ചിത്രസംയോജനം : അപ്പു ഭട്ടതിരി , സംഗീതം : രാഹുല്‍ രാജ് , കലാസംവിധാനം : പ്രതാപ് രവീന്ദ്രന്‍, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍, സഹസംവിധാനം: നിതിന്‍ മൈക്കിള്‍ , ചമയം : റോനെക്‌സ് സേവ്യര്‍ , നിര്‍മാണ നിര്‍വഹണം : എസ് മുരുഗന്‍.ജൂണില്‍ ചിത്രീകരണം ആരംഭിക്കും. ഫ്രൈഡേ ഫിലിംസ് 'ഡാകിനി' വിതരണം ചെയ്യും.

Story by
Read More >>