ഡിയര്‍ കോമ്രേഡ്സിഐഎ അല്ല

Published On: 2018-05-10 11:15:00.0
ഡിയര്‍ കോമ്രേഡ്സിഐഎ അല്ല

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാണ് ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച സിഐഎ എന്ന സിനിമയുടെ തെലുഗ് പതിപ്പ് വരുന്നു എന്നത്. അര്‍ജ്ജുന്‍ റെഡിയിലൂടെ ശ്രദ്ധേയനായ വിജയ് ദേവാരക്കൊണ്ട നായനായെത്തുന്ന ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തെയാണ് സിഐഎയായി ബന്ധപ്പെടുത്തിയിരുന്നത്. എന്നാല്‍ ഒരു മലയാള ചിത്രവുമായും തങ്ങളുടെ സിനിമക്ക് ബന്ധമില്ലെന്ന് ഡിയര്‍ കോമ്രേഡഡ് സംവിധായകന്‍ ഭരത് കമ്മ പ്രതികരിച്ചു.

ഞങ്ങളുടെ സിനിമ ഒരു മലയാള സിനിമയില്‍ നിന്നും ഉണ്ടായതല്ല. ഇത് വേറെ തന്നെ പ്രൊജക്ട് ആണെന്നാണ് സംവിധായകന്റെ പ്രതികരണം. ദുല്‍ഖര്‍ സല്‍മാന്റെ കഥാപാത്രം തന്റെ കാമുകിയെ തേടി കേരളത്തില്‍ നിന്നും അമേരിക്കയില്‍ എത്തുന്നതായിരുന്നു സിഐഎയുടെ കഥാപശ്ചാത്തലം.

അമല്‍നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ കാര്‍ത്തിക മുരളീധരനായിരുന്നു നായിക.


Top Stories
Share it
Top