ദിലിപ് അമ്മയിലേക്ക് മടങ്ങുന്നു; വനിതാ പ്രവര്‍ത്തകര്‍ക്ക്  പ്രതിഷേധം  

കൊച്ചി: നടൻ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുക്കാന്‍ ധാരണയായി. കൊച്ചിയിൽ ചേരുന്ന അമ്മ വാർഷിക ജനറൽ ബോഡി യോഗത്തിലാണു തീരുമാനം. നടിയെ ആക്രമിച്ച...

ദിലിപ് അമ്മയിലേക്ക് മടങ്ങുന്നു; വനിതാ പ്രവര്‍ത്തകര്‍ക്ക്  പ്രതിഷേധം  

കൊച്ചി: നടൻ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുക്കാന്‍ ധാരണയായി. കൊച്ചിയിൽ ചേരുന്ന അമ്മ വാർഷിക ജനറൽ ബോഡി യോഗത്തിലാണു തീരുമാനം. നടിയെ ആക്രമിച്ച കേസിൽ പ്രതിയായതിനെത്തുടർന്ന് കഴിഞ്ഞ വർഷമാണ് ദിലീപിനെ അമ്മ പുറത്താക്കിയത്. ദിലീപിന് സ്വാഭാവികനീതി നിഷേധിക്കപ്പെട്ടെന്നും കുറ്റം ചെയ്തവന് തന്റെ ഭാഗം ന്യായീകരിക്കാന്‍ അനുവദിച്ചില്ലെന്നുമുള്ള താരങ്ങളുടെ അഭിപ്രായത്തെ തുടർന്നാണ് ദിലീപിനെ അമ്മയിലേക്ക് മടക്കികൊണ്ടുവരാൻ തീരുമാനിച്ചത്.

അതേസമയം അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ നിന്ന് സിനിമപ്രവര്‍ത്തകരുടെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി വിട്ടുനിന്നു. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളെ തുടര്‍ന്നുള്ള പ്രതിഷേധമാണ് യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കാനുള്ള കാരണമെന്നാണു സൂചന. . നടന്‍ പൃഥ്വിരാജും ഫഹദ് ഫാസിലും യോഗത്തില്‍ എത്തിയിരുന്നില്ല. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായാണ് അമ്മയുടെ ജനറല്‍ ബോഡി യോഗം നടക്കുന്നത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നു.

Story by
Next Story
Read More >>