ഫഹദ് ഫാസില്‍ ദിലീഷ് പോത്തന്‍ കൂട്ടുകെട്ടില്‍ കുമ്പളങ്ങി നൈറ്റ്‌സ് വരുന്നു

Published On: 2018-05-14 10:30:00.0
ഫഹദ് ഫാസില്‍ ദിലീഷ് പോത്തന്‍ കൂട്ടുകെട്ടില്‍ കുമ്പളങ്ങി നൈറ്റ്‌സ് വരുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്‌

മഹേഷിന്റെ പ്രതികാരത്തിനും തൊണ്ടി മുതലും ദൃക്‌സാക്ഷിക്കും ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിക്കുന്നു. ഫഹദ് നായകനും ദിലീപ് പോത്തന്‍ നിര്‍മ്മാതാവായും എത്തുന്ന കുമ്പളങ്ങി നൈറ്റ്‌സിന്റെ വിവരം ദിലീഷ് പോത്തന്‍ ഫെയ്‌സ്ബുക്കിലൂടെയാണ് പുറത്തുവിട്ടത്.

മധു സി നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫഹദിനെ കൂടാതെ ഷെയിന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവരും ചിത്രത്തിലുണ്ട്. ശ്യാം പുഷ്‌കരനാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം.

ദിലീഷ് പോത്തനും ശ്യാം പുഷ്‌ക്കരനും ചേര്‍ന്ന് ആരംഭിക്കുന്ന സിനിമാ നിര്‍മ്മാണ കമ്പനിയായ വര്‍ക്കിംഗ് ക്ലാസ് ഹീറോയും ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ടസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top Stories
Share it
Top